EP Jayarajan | 'വ്യാജ രേഖ ചമച്ച വിദ്യ എസ്എഫ്ഐക്കാരിയല്ല'; പരസ്യമായി തള്ളിപ്പറഞ്ഞ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ
Jun 8, 2023, 16:41 IST
കണ്ണൂർ: (www.kvartha.com) വ്യാജ രേഖ വിവാദത്തിൽ പ്രതിരോധവുമായി സിപിഎം നേതൃത്വം രംഗത്തിറങ്ങി. ജോലി നേടാനായി വ്യാജ രേഖ ചമച്ചെന്ന ആരോപണത്തിൽ കുടുങ്ങിയ വിദ്യയെ സിപിഎം കേന്ദ്ര കമിറ്റിയംഗം പി കെ ശ്രീമതിക്ക് പിന്നാലെ പരസ്യമായി തള്ളിപ്പറഞ്ഞ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തി. വിദ്യ ഒരു കാലത്തും എസ്എഫ്ഐ നേതാവായിരുന്നില്ലെന്ന് അദ്ദേഹം കണ്ണൂർ പാപ്പിനിശേരിയിലെ വീട്ടിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
എസ്എഫ്ഐക്ക് എതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണ്. കേരളത്തിലെ ഏറ്റവും വലിയ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ യെ തകർക്കാനുള്ള ശ്രമമാണ് ഒരു വിഭാഗമാളുകൾ നടത്തുന്നത്. വ്യാജ ആരോപണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് ഒരിക്കലുംഅംഗീകരിക്കാൻ കഴിയില്ല. ഏതെങ്കിലും കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെല്ലാം എസ്എഫ്ഐ നേതാക്കളല്ല. ആരോപണ വിധേയയായ കെ വിദ്യയും എസ്എഫ്ഐ നേതാവല്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് എസ്എഫ്ഐക്ക് ഇല്ല . അത് വിദ്യയ്ക്കും ബാധകമാണ്.
വിദ്യ ഒരിക്കലും എസ്എഫ്‌ഐയുടെ ഭാരവാഹിയായിരുന്നില്ല. എസ്എഫ്‌ഐ നേതാക്കള്‍ തന്നെ അത് വ്യക്തമാക്കിയതാണ്. കോളജ് തിരഞ്ഞെടുപ്പുകളില്‍ പലതരം ആളുകളെ സ്ഥാനാര്‍ഥികളാക്കും. അതു കരുതി അവരെല്ലാം ആ സംഘടനയുടെ ആളുകളാണെന്ന ധാരണ മാധ്യമങ്ങൾ വെച്ചുപുലര്‍ത്തരുത്. ഈ കാര്യത്തിൽ നിങ്ങൾക്ക് നിങ്ങളുടെതായ രീതിയിൽ അന്വേഷണം നടത്താം. സിപിഎം പോലുള്ള പാര്‍ടി ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. വ്യാജരേഖ ചമച്ച് ജോലി നേടിയതിൽ സർകാർ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനെ പ്രശംസിക്കുകയാണ് മാധ്യമങ്ങൾ വേണ്ടതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
Keywords: News, Kerala, Kannur, Politics, Maharajas College, Attappady, EP Jayarajan, CPM, EP Jayarajan reacts fake document row.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.