Birth | ഇരിട്ടിയിൽ നടുറോഡിൽ കാട്ടാനയുടെ പ്രസവം; വലയം തീർത്ത് മറ്റ് ആനകൾ; വീഡിയോ

 


ഇരിട്ടി: (www.kvartha.com) കാട്ടാന ശല്യം അതിരൂക്ഷമായ ഇരിട്ടി മേഖലയിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി –പാലപ്പുഴ റൂടിൽ നഴ്സറിക്ക് സമീപത്താണ് കാട്ടാന പ്രസവിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പ്രസവിക്കുന്ന ആനയ്ക്ക് ചുറ്റുമായി കാട്ടാനകൾ വലയം തീർത്ത് തമ്പടിച്ചു.

Birth | ഇരിട്ടിയിൽ നടുറോഡിൽ കാട്ടാനയുടെ പ്രസവം; വലയം തീർത്ത് മറ്റ് ആനകൾ; വീഡിയോ

ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. ആറളം ഫാം കാർഷിക മേഖലയിൽ നിരവധി കാട്ടാനകളുണ്ട്. റോഡിൽ കാട്ടാന പ്രസവിച്ചതോടെ കീഴ്പ്പള്ളി – പാലപ്പുഴ റോഡ് അടച്ചു. വനംവകുപ്പ് ആർആർടി സംഘത്തിന്റെ നിരീക്ഷണത്തിലാണ് തള്ളയാനയും കുഞ്ഞും. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ കാംപ് ചെയ്യുന്നുണ്ട്.



Keywords: News, Kerala, Iritty, Elephant Birth, Video, Road, Elephant gives birth on road. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia