ED raids | ലക്ഷ്യം, ഹവാല കണ്ണികളെയും വിദേശ കറന്‍സികള്‍ മാറ്റിനല്‍കുന്ന അനധികൃത ഇടപാടുകാരെയും കണ്ടെത്തല്‍; കേരളത്തില്‍ 15 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 'പിടിച്ചെടുത്തത് വന്‍തോതില്‍ വിദേശ കറന്‍സികളും കള്ളപ്പണവും'
Jun 21, 2023, 14:04 IST
ന്യൂഡെല്‍ഹി: (www.kvartha.com) കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ വിദേശ കറന്‍സികളും കള്ളപ്പണവും പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED). ഇക്കഴിഞ്ഞ തിങ്കളാഴ്ച കേരളത്തിലെ 15 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഹവാല കണ്ണികളെയും വിദേശ കറന്‍സികള്‍ മാറ്റിനല്‍കുന്ന അനധികൃത ഇടപാടുകാരെയും കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇഡി വ്യക്തമാക്കി.
എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ അടക്കമുള്ള ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. കോട്ടയത്ത് ചങ്ങനാശേരിയിലുള്ള സംഗീത ഫാഷന്‍സ് എന്ന സ്ഥാപനത്തിലടക്കം റെയ്ഡ് നടന്നു. കേന്ദ്ര സേനയുടെ സുരക്ഷയിലാണ് റെയ്ഡ് നടന്നത്.
റെയ്ഡില്‍ 15 രാജ്യങ്ങളുടെ ഒന്നര കോടിയോളം രൂപ മൂല്യം വരുന്ന വിദേശ കറന്‍സികള്‍ പിടിച്ചെടുത്തതായി ഇഡി അറിയിച്ചു. വിദേശ കറന്‍സികള്‍ മാറ്റിനല്‍കുന്ന അനധികൃത ഇടപാടുകാരില്‍നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1.40 കോടി രൂപയും കണ്ടെടുത്തതായി ഇഡി ട്വിറ്ററില്‍ കുറിച്ചു. 50 മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി.
Keywords: ED raids 'hawala' operatives in Kerala, New Delhi, News, ED Raid, Hawala Operation, Twitter, Mobile Phone, Money, Foreign Currency, National.
എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ അടക്കമുള്ള ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. കോട്ടയത്ത് ചങ്ങനാശേരിയിലുള്ള സംഗീത ഫാഷന്‍സ് എന്ന സ്ഥാപനത്തിലടക്കം റെയ്ഡ് നടന്നു. കേന്ദ്ര സേനയുടെ സുരക്ഷയിലാണ് റെയ്ഡ് നടന്നത്.
Keywords: ED raids 'hawala' operatives in Kerala, New Delhi, News, ED Raid, Hawala Operation, Twitter, Mobile Phone, Money, Foreign Currency, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.