Follow KVARTHA on Google news Follow Us!
ad

Obituary | ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ എം രാജീവന്‍ അന്തരിച്ചു

അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു Journalist, M Rajeevan, Died, Treatment, Desabhimani
കണ്ണൂര്‍: (www.kvartha.com) മാധ്യമപ്രവര്‍ത്തകന്‍ എം രാജീവന്‍ (53) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കണ്ണൂര്‍ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ പത്തോടെയാണ് അന്ത്യം. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് തളിപ്പറമ്പ് മുയ്യത്തെ വീട്ടുവളപ്പില്‍ നടക്കും. ദേശാഭിമാനി കണ്ണൂര്‍ യൂനിറ്റിലെ സീനിയര്‍ സബ് എഡിറ്ററാണ്. 

ദേശാഭിമാനിയുടെ തളിപ്പറമ്പ്, ആലക്കോട് ഏരിയ ലേഖകനായാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. 2006ല്‍ സബ് എഡിറ്റര്‍ ട്രെയിനിയായി ജോലിയില്‍ പ്രവേശിച്ചു. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ യൂനിറ്റുകളില്‍ പ്രവര്‍ത്തിച്ചു.  

തളിപ്പറമ്പ് മാന്തംകുണ്ടിലാണ് താമസം. ഭാര്യ: പി എന്‍ സുലേഖ (സെക്രടറി, തളിപ്പറമ്പ് കോ ഓപറേറ്റീവ് എഡ്യുകേഷന്‍ സൊസൈറ്റി). മക്കള്‍: എം ആര്‍ ശ്രീരാജ്, എം ആര്‍ ശ്യാംരാജ്.

News, Kerala, Kerala-News, Obituary, Obituary-News, Journalist, M Rajeevan, Died, Treatment, Desabhimani, Desabhimani Senior Sub-Editor M Rajeevan Passed away.



Keywords: News, Kerala, Kerala-News, Obituary, Obituary-News, Journalist, M Rajeevan, Died, Treatment, Desabhimani, Desabhimani Senior Sub-Editor M Rajeevan Passed away.

Post a Comment