Follow KVARTHA on Google news Follow Us!
ad

Dengue | ഡെങ്കിപ്പനി ജാഗ്രത: 2017ന് സമാനമായ രീതിയില്‍ കേസുകള്‍ വര്‍ധിക്കുന്നു; ആശുപത്രികള്‍ സജ്ജമാകണമെന്ന് ആരോഗ്യ മന്ത്രി

വ്യാപനം ജൂലൈയില്‍ ശക്തമാകും Dengue Fever, Spike, July, Health Minister, Health Department
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങളും വര്‍ധിക്കുകയാണ്. ഇചിനിടെ ഡെങ്കിപ്പനി വ്യാപനം ജൂലൈയില്‍ ശക്തമാകാനും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവിനും സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 2017ന് സമാനമായ രീതിയിലാണ് ഇപ്പോള്‍ കേസുകള്‍ വര്‍ധിക്കുന്നതെന്നും അതിനാല്‍ ആശുപത്രികള്‍ കൂടുതല്‍ സജ്ജമാക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

പനിയും സാംക്രമിക രോഗങ്ങളും ബാധിച്ച് മൂന്നാഴ്ചയ്ക്കുളളില്‍ മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച 33 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 298 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയ്‌ക്കെത്തി. 7 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 10 പേര്‍ക്ക് രോഗം സംശയിക്കുന്നുണ്ട്.

ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ ചികില്‍സ തേടിയത് മലപ്പുറം ജില്ലയിലാണ്. 2095 പേര്‍. കോഴിക്കോട്  1529 ഉം എറണാകുളത്ത് 1217 ഉം തിരുവനന്തപുരത്ത് 1156 ഉം പേര്‍ ചികില്‍സ തേടി. ആകെ 12876 പേരാണ് പനിബാധിച്ച് ആശുപത്രികളിലെത്തിയത്. 20 ദിവസത്തിനിടെ ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ക്ക് പനി ബാധിച്ചു.

News, Kerala, Kerala-News, Health, Health-News, Dengue Fever, Spike, July, Health Minister, Health Department, Dengue fever may spike in July.


Keywords: News, Kerala, Kerala-News, Health, Health-News, Dengue Fever, Spike, July, Health Minister, Health Department, Dengue fever may spike in July. 

 

Post a Comment