Follow KVARTHA on Google news Follow Us!
ad

Shot Dead | ഡെല്‍ഹിയിലെ ആര്‍കെ പുരത്തുണ്ടായ വെടിവയ്പ്പില്‍ 2 സ്ത്രീകള്‍ കൊല്ലപ്പെട്ടു; വീഡിയോ

ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു Delhi, Crime, Women, Shot Dead, RK Puram, Visuals
ന്യൂഡെല്‍ഹി: (www.kavartha.com) പുലര്‍ചെ ആര്‍കെ പുരത്തുണ്ടായ വെടിവയ്പ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചത്. അംബേദ്കര്‍ ഭസ്തിയിലാണ് പ്രദേശവാസികളെ നടുക്കിയ സംഭവം നടന്നത്. 

മരിച്ച സ്ത്രീകളുടെ ബന്ധുക്കളായ രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് വെടിവച്ചതെന്നാണ് സൂചന. വെടിയേറ്റതിനു പിന്നാലെ ഇരുവരെയും എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ തമ്മിലുണ്ടായ തര്‍ക്കം കുടുംബവഴക്കില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. വിഷയത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്‌തെന്നും അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. വെടിവയ്പ്പിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 

News, National, National-News, Crime, Crime-News, Delhi, Crime, Women, Shot Dead, RK Puram, Visuals, Delhi Crime: 2 Women Shot Dead In RK Puram, Visuals Surface.




Keywords: News, National, National-News, Crime, Crime-News, Delhi, Crime, Women, Shot Dead, RK Puram, Visuals, Delhi Crime: 2 Women Shot Dead In RK Puram, Visuals Surface.


Post a Comment