Attacked | മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; 'ദളിത് യുവാവിന്റെ ജനനേന്ദ്രിയം കത്തികൊണ്ട് മുറിച്ച് സവര്‍ണരുടെ ക്രൂരത, അക്രമം തടയാനെത്തിയ ഗര്‍ഭിണിയായ ഭാര്യയ്ക്കും മര്‍ദനം'

 


ലക് നൗ: (www.kvartha.com) മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ദളിത് യുവാവിന്റെ ജനനേന്ദ്രിയം സവര്‍ണ വിഭാഗത്തില്‍പെട്ടവര്‍ കത്തികൊണ്ട് മുറിച്ചതായി പരാതി. അക്രമം തടയാനെത്തിയ ഗര്‍ഭിണിയായ ഭാര്യയേയും മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.

യുപിയിലെ എറ്റായില്‍ ആണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ വിക്രം സിങ് താക്കൂര്‍, ഭുരായ് താക്കൂര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ 34കാരനാണ് ആക്രമണത്തിന് ഇരയായത്. ഇയാളുടെ സ്ഥലത്തുണ്ടായിരുന്ന മരം സവര്‍ണ വിഭാഗത്തില്‍പെട്ടവര്‍ മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതാണ് അക്രമത്തിനിടയാക്കിയത്. സവര്‍ണ വിഭാഗത്തില്‍പെട്ടവര്‍ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും മര്‍ദനത്തിനൊടുവില്‍ ജനനേന്ദ്രിയം കത്തികൊണ്ട് മുറിച്ചുമാറ്റാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഗുരുതരമായി പരുക്കേറ്റ ജനനേന്ദ്രിയത്തില്‍ 12 തുന്നലുകളുണ്ടെന്നും യുവാവ് പറയുന്നു. അക്രമം തടയാന്‍ നാല് മാസം ഗര്‍ഭിണിയായ യുവാവിന്റെ ഭാര്യ എത്തിയപ്പോള്‍ അവരെയും ക്രൂരമായി ആക്രമിച്ചു. യുവതിയുടെ കൈക്ക് മഴുകൊണ്ട് വെട്ടേറ്റു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും പിന്നാലെയെത്തി മര്‍ദിച്ചുവെന്നും പൊലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ കേസെടുക്കാന്‍ ആദ്യം തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. തുടര്‍ന്ന് അഭിഭാഷകനെ സമീപിച്ചാണ് കേസ് രെജിസ്റ്റര്‍ ചെയ്യിപ്പിച്ചത്. അക്രമികളുടെ ബന്ധുക്കളുടെ ഭീഷണികാരണം സ്വന്തം ഗ്രാമത്തില്‍ നിന്ന് മാറിത്താമസിക്കുകയാണ് ഇപ്പോള്‍ പരാതിക്കാരായ ദളിത് കുടുംബം. പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും കോട് വാലി പൊലീസ് ഹൗസ് ഓഫിസര്‍ പറഞ്ഞു.

 Attacked | മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; 'ദളിത് യുവാവിന്റെ ജനനേന്ദ്രിയം കത്തികൊണ്ട് മുറിച്ച് സവര്‍ണരുടെ ക്രൂരത, അക്രമം തടയാനെത്തിയ ഗര്‍ഭിണിയായ ഭാര്യയ്ക്കും മര്‍ദനം'

Keywords: Dalit man's private parts 'slashed' for opposing tree felling in UP, UP News, Attacked, Pregnant Woman, Injury, Police, Complaint, Missing,  Allegation, Crime, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia