Cyclone Biparjoy | അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ്, ഗുജറാത് തീരത്ത് കരതൊട്ടു; കനത്ത മഴയും കടല്‍ക്ഷോഭവും, അര്‍ധരാത്രി വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

 


അഹ് മദാബാദ്: (www.kvartha.com) അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ്, ഗുജറാത് തീരത്ത് കരതൊട്ടു. ഇതേതുടര്‍ന്ന് ഗുജറാത് തീരത്ത് കനത്ത മഴയും കടല്‍ക്ഷോഭവും അനുഭവപ്പെടുകയാണ്. അര്‍ധരാത്രി വരെ കാറ്റ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് സൗരാഷ്ട്ര-കച് തീരങ്ങളില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചത്.

പ്രക്രിയ പൂര്‍ത്തിയാകാന്‍ നാലു മണിക്കൂര്‍ സമയമെടുക്കും. മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്നാണ് അറിയിപ്പ്. തിരമാല ആറു മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിന് അറുനൂറോളം വരുന്ന പ്രത്യേക സംഘത്തെ തയാറാക്കിയതായി ഇന്‍സ്‌പെക്ടര്‍ ജെനറല്‍ മനീഷ് പഥക് പറഞ്ഞു.

Cyclone Biparjoy | അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ്, ഗുജറാത് തീരത്ത് കരതൊട്ടു; കനത്ത മഴയും കടല്‍ക്ഷോഭവും, അര്‍ധരാത്രി വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഏഴു വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും തയാറാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഗുജറാതിന്റെ തീരദേശ ജില്ലകളില്‍ താമസിക്കുന്ന ഒരുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കച് ജില്ലയില്‍ നിന്നു മാത്രം 46,800 പേരെ ഒഴിപ്പിച്ചു. വ്യാഴാഴ്ച രാവിലെ മുതല്‍ സൗരാഷ്ട്ര-കച് മേഖലയില്‍ പല ജില്ലകളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശനഷ്ടവുമുണ്ടായി. കച്, ജുനാഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. വരുംമണിക്കൂറിലും ഗുജറാതില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എന്‍ഡിആര്‍എഫിന്റെ 18 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ 12 സംഘത്തെയും സംസ്ഥാന ഗതാഗത റോഡ് വകുപ്പിന്റെ 115 സംഘത്തെയും സംസ്ഥാന വൈദ്യുതി വകുപ്പിന്റെ 397 പേരെയും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.

Keywords:   Cyclone Biparjoy makes landfall in Gujarat, says IMD, Ahmedabad, News, Cyclone Biparjoy, Landfall, Gujarat, Rain, Warning, IMD, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia