Follow KVARTHA on Google news Follow Us!
ad

Crime Branch | മോന്‍സന്‍ മാവുങ്കല്‍ ഉള്‍പെട്ട പോക്‌സോ കേസില്‍ കെ സുധാകരനെതിരെ ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്ലെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്; വിളിപ്പിച്ചത് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാനെന്നും വിശദീകരണം

എംവി ഗോവിന്ദന്റെ വാദം തള്ളി അന്വേഷണ സംഘം Crime Branch, MV Govindan, Allegation, Pocso Case, K Sudhakaran, Press Meet
തിരുവനന്തപുരം: (www.kvartha.com) മോന്‍സന്‍ മാവുങ്കല്‍ ഉള്‍പെട്ട പോക്‌സോ കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്ലെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണസംഘം. കെ സുധാകരനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത് പോക്‌സോ കേസില്‍ അല്ലെന്നും, മോന്‍സന്‍ മാവുങ്കല്‍ ഉള്‍പെട്ട തട്ടിപ്പ് കേസിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.

2019 ജൂലൈ 26 നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സന്‍ പീഡിപ്പിച്ചതെന്നാണ് പരാതി. എന്നാല്‍ സുധാകരന്‍ മോന്‍സന്റെ വീട്ടിലെത്തിയത് 2018 നവംബറിലും. പോക്‌സോ കേസിലെ കോടതി രേഖകളിലും സുധാകരന്റെ പേരില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

തന്നെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നല്‍കിയിട്ടുണ്ടെന്നും ആ കേസില്‍ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നതെന്നുമായിരുന്നു നേരത്തെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ പറഞ്ഞത്.

'ക്രൈംബ്രാഞ്ച് പറഞ്ഞതും വാര്‍ത്തയിലുള്ളതുമാണു താന്‍ പറയുന്നത്. പീഡനവിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടില്ലെന്നാണ് വാര്‍ത്ത. ദേശാഭിമാനിയെ വിശ്വസിച്ചാണു ഞാന്‍ പറയുന്നത്, അത് വസ്തുതയാണ്, പരിശോധിക്കട്ടെ' ഇതായിരുന്നു എംവി ഗോവിന്ദന്റെ വാക്കുകള്‍.

ഇപ്പോള്‍ തട്ടിപ്പു കേസിലാണ് സുധാകരനെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതിനു പിന്നാലെ വിശദീകരണവുമായി എംവി ഗോവിന്ദന്‍ വീണ്ടും രംഗത്തെത്തി. പെണ്‍കുട്ടിയുടെ മൊഴിയില്‍ സുധാകരനെ ചോദ്യം ചെയ്യാനായി വേറെ വിളിപ്പിക്കുമായിരിക്കുമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

Crime Branch denies CPM secretary MV Govindan's claim 'Congress chief Sudhakaran to be quizzed in POCSO case',  Thiruvananthapuram, News, Politics, Crime Branch, MV Govindan, Allegation, Pocso Case, K Sudhakaran, Press Meet, Kerala

തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഈ മാസം 23ന് ചോദ്യംചെയ്യലിന് ഹാജരാകാനാണു ക്രൈംബ്രാഞ്ച് സുധാകരന് നോടിസ് നല്‍കിയിരിക്കുന്നത്. മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുധാകരന്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

Keywords: Crime Branch denies CPM secretary MV Govindan's claim 'Congress chief Sudhakaran to be quizzed in POCSO case',  Thiruvananthapuram, News, Politics, Crime Branch, MV Govindan, Allegation, Pocso Case, K Sudhakaran, Press Meet, Kerala.

Post a Comment