കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതികളായത് ഹൈകമാൻഡിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇരുവരെയും ഡെൽഹിയിലേക്ക് വിളിപ്പിച്ച ഹൈകമാൻഡ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ചർച നടത്തുകയും ഇരുവർക്കും ഇടതു സർകാരിനെതിരെയുള്ള പോരാട്ടത്തിന് പൂർണ പിൻതുണ നൽകുകയും ചെയ്തു. പതിവിൽ നിന്നും വ്യത്യസ്തമായി സിപിഎമിനെ പരസ്യമായി വിമർശിക്കാനും രാഹുൽ ഗാന്ധി തയ്യാറായത് പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കങ്ങളിൽ കല്ലുകടിയായിട്ടുണ്ട്.
എന്നാൽ പുറമേക്ക് പിണറായി സർകാരിന്റെ നടപടികളെ പിന്തുണയ്ക്കുമ്പോഴും കേരളത്തിൽ സുധാകരനും വി ഡി സതീശനുമെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിൽ പി ബിയിലെ ചില നേതാക്കൾക്ക് അത്യപ്തിയുണ്ടെന്ന് റിപോർടുണ്ട്. കേരളത്തിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ പൊലീസിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ചു നേരിടുന്നത് ദേശീയ തലത്തിൽ ബിജെപിക്ക് ഗുണകരമായി മാറുമോയെന്ന ആശങ്ക സിപിഎം കേന്ദ്ര നേതാക്കളിൽ ശക്തമാണെന്നാണ് പറയുന്നത്. സംസ്ഥാന തലത്തിൽ പാർടികളുമായി നല്ല ബന്ധത്തിൽ മുൻപോട്ടു പോയാൽ മാത്രമേ ദേശീയ തലത്തിൽ ബിജെപി ഒഴികെയുള്ള പ്രതിപക്ഷപാർടികൾ തമ്മിലുള്ള ഒരുമിക്കൽ സാധ്യമാകുമെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.
സമീപകാലത്തൊന്നും കോൺഗ്രസ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പൊലീസ് കേസന്വേഷണ പരിധിയിൽ ഒരേ സമയം വന്നിട്ടില്ല. സിപിഎം രാഷ്ട്രീയ പ്രേരിതമായി കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ള കേസ് ചുമത്തുന്നുവെന്ന ആരോപണമാണ് സംസ്ഥാനത്ത് കോൺഗ്രസ് അതി ശക്തമായി ഉയർത്തി കൊണ്ടുവരുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ വികാരത്തിനൊപ്പം നിൽക്കുകയാണ് മറ്റു പരിഗണനകളെല്ലാം മാറ്റി വെച്ചു കൊണ്ടു ദേശീയ നേതൃത്വവും.

Keywords: Kerala, News, Politics, Political Party, CPM, Congress, BJP, CPM-Congress conflict in Kerala will affect national level.
< !- START disable copy paste -->