Follow KVARTHA on Google news Follow Us!
ad

Train Accident | ഒഡീഷയില്‍ വന്‍ അപകടം; എക്സ്പ്രസ് ട്രെയിന്‍ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 200 ഓളം പേര്‍ക്ക് പരുക്കേറ്റു

ബാലസോര്‍ ജില്ലയിലാണ് സംഭവം Coromandel Express, Goods train, Odisha, Train Accident,
ഭുവനേശ്വര്‍: (www.kvartha.com) പശ്ചിമ ബംഗാളിലെ ഷാലിമാര്‍ സ്റ്റേഷനില്‍ നിന്ന് തമിഴ്നാട്ടിലെ ചെന്നൈയിലേക്ക് പോകുകയായിരുന്ന കോറോമാണ്ടല്‍ എക്സ്പ്രസ് ഒഡീഷയില്‍ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 179 പേര്‍ക്ക് പരിക്കേറ്റു. ബാലസോര്‍ ജില്ലയിലെ ബഹാനാഗ റെയില്‍വേ സ്റ്റേഷന് സമീപമാണ് കൂട്ടിയിടി ഉണ്ടായത്. സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ മറിഞ്ഞ കോച്ചുകള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിയതിനാല്‍ എക്സ്പ്രസ് ട്രെയിനിലെ നിരവധി യാത്രക്കാര്‍ മരിച്ചതായി ആശങ്കയുണ്ട്.
   
Coromandel Express, Goods train, Odisha, Train Accident, National News, Odisha News, Coromandel Express Accident, Coromandel Express collides with goods train in Odisha's Balasore, 200 injured.

ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് എക്സ്പ്രസ് ട്രെയിനിന്റെ നാല് കോച്ചുകള്‍ പാളം തെറ്റി. പരിക്കേറ്റ പത്ത് യാത്രക്കാരെ ബാലസോര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി അപകടസ്ഥലത്തേക്ക് സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണറുടെ (എസ്ആര്‍സി) ഓഫീസ് അറിയിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, അഗ്‌നിശമന സേനയിലെയും എസ്ആര്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടത്തിനായി നിയോഗിച്ചു.

ബാലസോര്‍ ജില്ലാ മജിസ്ട്രേറ്റിനോട് അപകടസ്ഥലത്ത് എത്താനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യാനും സംസ്ഥാന തലത്തില്‍ നിന്ന് എന്തെങ്കിലും അധിക സഹായം ആവശ്യമുണ്ടെങ്കില്‍ എസ്ആര്‍സിയെ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂട്ടിയിടിച്ചതിന് ശേഷം കോറോമാണ്ടല്‍ എക്സ്പ്രസിന്റെ എഞ്ചിന്‍ ഗുഡ്സ് ട്രെയിനിന് മുകളിലൂടെ കയറിയതായി പ്രദേശത്ത് നിന്നുള്ള ദൃശ്യങ്ങള്‍ കാണിക്കുന്നു. രണ്ട് ട്രെയിനുകളും ഒരേ റെയില്‍വേ ട്രാക്കിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം എങ്ങനെ സംഭവിച്ചുവെന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Coromandel Express, Goods train, Odisha, Train Accident, National News, Odisha News, Coromandel Express Accident, Coromandel Express collides with goods train in Odisha's Balasore, 200 injured.
< !- START disable copy paste -->

Post a Comment