Protest | കെ സുധാകരന്റെ അറസ്റ്റിൽ യുകെയിലും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം; ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് പരിപാടിയിൽ രമ്യ ഹരിദാസ് എംപിയും പങ്കെടുത്തു
Jun 26, 2023, 12:18 IST
ലൻഡൻ: (www.kvartha.com) കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ അറസ്റ്റ് ചെയ്‌തതിൽ യുകെയിലും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ യോഗത്തിൽ രമ്യ ഹരിദാസ് എംപി പങ്കെടുത്തു. യുകെയിലെ വിവിധ കോൺഗ്രസ് പ്രവർത്തകരും യോഗത്തിൽ സംബന്ധിച്ചു.
വ്യാജ രേഖ ചമയ്ക്കല്‍, അഴിമതി, ധൂർത്ത് തുടങ്ങിയ ആരോപണങ്ങളില്‍ വികൃതമായ സിപിഎമിന്റെയും എൽഡിഎഫ് സര്‍കാരിന്റെയും മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണ് കെ സുധാകരനെതിരെ കെട്ടിച്ചമച്ച കള്ളക്കേസുകളും അറസ്റ്റുമെന്ന് ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് ആരോപിച്ചു. ഹൈകോടതി കെ സുധാകരന് ജാമ്യം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യാനുള്ള തിടുക്കം കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.
കെ സുധാകരനെതിരായി കെട്ടിച്ചമച്ച കള്ളക്കഥ പൊളിയുന്നതിലെ ജാള്യതയാണ് അറസ്റ്റിന് പിന്നിൽ. വിരട്ടിയാൽ വിരളുന്ന ആളല്ല സുധാകരണെന്ന് അറിയുന്ന സിപിഎം, അദ്ദേഹത്തെയും അതുവഴി കോൺഗ്രസ് പാർടിയെയും കുടുക്കാൻ തന്ത്രപരമായി മെനഞ്ഞെടുത്ത കള്ളക്കഥയുടെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
പല കേസുകളിലും പ്രതിയായ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കൊള്ളരുതായ്മകള്‍ പിടിക്കാന്‍ പൊലീസിന് ഈ ശുഷ്‌കാന്തി കാണുന്നില്ല. തലപ്പത്തിരിക്കുന്നവര്‍ കേരള പൊലീസിന്റെ അന്തസ് കളഞ്ഞു. പൊലീസിനെ സര്‍കാരിന്റെ എല്ലാ അഴിമതിക്കും വിടുവേല ചെയ്യുന്നവരായി മാറ്റിയതായും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
പ്രസിഡന്റ് സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ, ബേബികുട്ടി, തോമസ് ഫിലിപ്പ്, റോമി കുര്യാക്കോസ്, ബിജു വർഗീസ്, ജോർജ് ജേക്കബ്, ഷൈനു മാത്യൂസ്, അശ്വതി നായർ നേതൃത്വം നൽകി. എഫ്രേം സാം, നിധീഷ്, ജോൺ, അളക, ലിലിയ, ജിതിൻ തുടങ്ങിയവർ പങ്കെടുത്തു.
Keywords: News, World, Kerala, Politics, K Sudhakaran, UK, Congress, Indian Overseas Congress, Ramya Haridas, Congress workers protest in UK over K Sudhakaran's arrest.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.