മലപ്പുറം: (www.kvartha.com) വിവാദ യൂട്യൂബര്‍ 'തൊപ്പി' എന്ന നിഹാദിന്റെ അശ്ലീല സംഭാഷണങ്ങളടങ്ങിയ വീഡിയോകള്‍ യൂട്യൂബില്‍ നിന്നും സാമൂഹികമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ് പിക്ക് പരാതി. കുളത്തൂര്‍ സ്വദേശി അമീര്‍ അബ്ബാസ്, മുഹമ്മദ് കുട്ടി മാടശ്ശേരി, എംടി മുര്‍ശിദ് എന്നിവരാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
വളാഞ്ചേരിയില്‍ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ കഴിഞ്ഞദിവസം നിഹാദിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അവിടെ നടത്തിയ അശ്ലീല സംഭാഷണങ്ങളടങ്ങിയ വീഡിയോകള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വരെ ലഭ്യമാണെന്നും കുട്ടികളെ അസാന്മാര്‍ഗികതയിലേക്ക് നയിക്കുന്നതാണ് നിഹാദിന്റെ വിഡീയോ എന്നും പരാതിയില്‍ പറയുന്നു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് നിഹാദിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തിലാണ് പരാതിക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്. ബാലാവകാശകമീഷനും ചൈല്‍ഡ് ലൈനും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
Keywords: Complaint to Malappuram SP seeking removal of controversial YouTuber 'Topi' Nihad's obscene videos, Malappuram, News, Complaint, Children, Press Meet, Allegation, Social Media, Child Line, Kerala.