ചെന്നൈ: '(www.kvartha.com) 'ലിയോ'യിലെ ഗാനത്തിന്റെ പേരില്‍ തെന്നിന്‍ഡ്യന്‍ താരം വിജയ്‌ക്കെതിരെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കി. പുതിയ സിനിമ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചെന്നൈ പൊലീസ് കമിഷനര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
അടുത്തിടെ 'ലിയോ'യിലേതായി പുറത്തുവിട്ട ഗാനത്തിന്റെ വീഡിയോയില്‍ വിജയ് സിഗരറ്റ് വലിക്കുന്നതായി കണ്ടതിന്റെ പശ്ചാത്തലത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലിയോ'. ചിത്രത്തില്‍ വിജയ്‌യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‌യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ലിയോ'യ്ക്കുണ്ട്.
ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍, മാത്യു തോമസ്, മിഷ്‌കിന്‍, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും 'ലിയോ'യില്‍ അഭിനയിക്കുന്നു.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമായ 'വാരിസാ'ണ് വിജയ്‌യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തിയിരുന്നു. വിജയ്യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് 'വാരിസി'ന്.
Keywords: News, National, National-News, Complaint, Actor Vijay, Booked, Glorifying Drugs, Leo, Complaint filed against actor Vijay for allegedly glorifying drugs in ‘Leo’.