Follow KVARTHA on Google news Follow Us!
ad

Car Accident | നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വീട്ടിലേക്ക് പാഞ്ഞുകയറി കെട്ടിടം ഭാഗികമായി തകര്‍ന്നു; വീട്ടിലുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കുടിവെള്ള ടാങ്കും വീടിന്റെ ഒരുഭാഗവും തകര്‍ന്നു Car Accident, Injury, Passengers, Vehicle, Police
ഇരിട്ടി: (www.kvartha.com) ഇരിട്ടി -കൂട്ടുപുഴ റോഡിലെ വളവ് പാറയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വീട്ടിലേക്ക് പാഞ്ഞുകയറി വീട് ഭാഗികമായി തകര്‍ന്നു. ശനിയാഴ്ച പുലര്‍ചെയാണ് അപകടം നടന്നത്. വീട്ടിലുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കൂട്ടുപുഴ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് വളവുപാറയിലെ കുന്നുമ്മല്‍ കുഞ്ഞാമിനയുടെ വീട്ടിലേക്ക് മറിഞ്ഞത്. റോഡില്‍ നിന്നും താഴ്ന്നുകിടക്കുന്ന സ്ഥലത്താണ് വീട് സ്ഥിതി ചെയ്തിരുന്നത്. മേല്‍കൂരയോട് ചേര്‍ന്ന് സ്ഥാപിച്ച കുടിവെള്ള ടാങ്ക് ഇടിച്ചു തകര്‍ത്ത കാര്‍ മേല്‍കൂരയുടെ ഒരു ഭാഗവും തകര്‍ത്ത ശേഷം വരാന്തയിലേക്ക് വീഴുകയായിരുന്നു.

Car Accident in Iritty, Kannur, News, Car Accident,  Injury, Passengers, Vehicle, Police, Water Tank, Kerala

വീടിന്റെ വരാന്തയിലെ ഭിത്തിയും തകര്‍ന്നു. ഈ സമയം വീട്ടില്‍ കുഞ്ഞാമിന ഉള്‍പെടെ നാലു പേരുണ്ടായിരുന്നു. വീടിന്റ വരാന്തയില്‍ ഉണ്ടായിരുന്ന കുഞ്ഞാമിനയുടെ ചെറുമകന്‍ അജ് നാസ് വലിയ ശബ്ദം കേട്ട് അകത്തേക്ക് ഓടിക്കയറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പേരട്ട സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഉള്ളവര്‍ക്ക് നിസാര പരുക്കേറ്റു. സംഭവമറിഞ്ഞ് കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എസി ഷീബ ഉള്‍പെടെയുള്ള മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി.

Keywords: Car Accident in Iritty, Kannur, News, Car Accident,  Injury, Passengers, Vehicle, Police, Water Tank, Kerala. 

Post a Comment