Allegation | 'പള്‍സ് പോയപ്പോള്‍ സിപിആര്‍ നല്‍കാന്‍ അപേക്ഷിച്ചെങ്കിലും അത് ശരിയാംവിധം ചെയ്തില്ല'; അമിതമായി മദ്യപിച്ചതിന് പിന്നാലെ മരിച്ച വിനോദസഞ്ചാരിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് കുടുംബം

 


കിംഗ്സ്റ്റണ്‍: (www.kvartha.com) അമിതമായി മദ്യപിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങിയ വിനോദസഞ്ചാരിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന ആരോപണവുമായി കുടുംബം. യുകെയില്‍ നിന്ന് ജമൈകയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ അമ്പത്തിമൂന്നുകാരനായ തിമോത്തി സതേണ്‍ ആണ് ഒരു വര്‍ഷം മുമ്പ് മരിച്ചത്. എന്നാല്‍ മരിച്ച വ്യക്തിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഇപ്പോള്‍ സംഭവം വിവാദത്തിലായിരിക്കുന്നത്.

ലിച്ഫീല്‍ഡ് സ്വദേശിയായ തിമോത്തി സഹോദരിക്കും, കുട്ടികള്‍ക്കും ചില ബന്ധുക്കള്‍ക്കുമൊപ്പമാണ് അവധിയാഘോഷിക്കാന്‍ ജമൈകയിലെത്തിയിരുന്നത്. 2022 മെയില്‍ ജമൈകയിലെ ഒരു ഹോടെലില്‍ വെച്ചാണ് തിമോത്തി മരിച്ചത്. 

ഇവിടെയൊരു ബാറില്‍ കയറി സുഹൃത്തുക്കളോട് ബെറ്റ് വച്ച ശേഷമാണ് ഇദ്ദേഹം മദ്യപിക്കാന്‍ തുടങ്ങിയതെന്നും തുടര്‍ന്ന് ബാറിലെ മെനുവിലുണ്ടായിരുന്ന മുഴുവന്‍ കോക്‌ടെയിലുകളും അദ്ദേഹം ഓര്‍ഡര്‍ ചെയ്തുവെന്നും ജീവനക്കാര്‍ പറഞ്ഞു. ഏതാണ്ട് 21 തരം കോക്‌ടെയിലുകളാണ് മെനുവിലുണ്ടായിരുന്നത്. എന്നാല്‍ 12 ലധികം കോക്‌ടെയിലുകള്‍ കഴിച്ചപ്പോഴേക്ക് തിമോത്തി അവശനിലയിലായി. അദ്ദേഹം ഉടനെ തന്നെ മുറിയിലേക്ക് മടങ്ങിപ്പോവുകയാണ് ചെയ്തത്. 

പിന്നാലെ അവശനിലയിലായ തിമോത്തിക്ക് മെഡികല്‍ സഹായം ലഭിക്കുന്നതിന് വേണ്ടി താന്‍ ഏറെ ശ്രമിച്ചുവെന്നും എന്നാല്‍ സമയത്തിന് സഹായം കിട്ടിയില്ലെന്നും കിട്ടിയിരുന്നെങ്കില്‍ തിമോത്തി ജീവനോടെ ഇപ്പോഴും ഉണ്ടാകുമായിരുന്നു എന്നുമാണ് ഒരു വര്‍ഷത്തിനിപ്പുറം സഹോദരി തന്റെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഹോടെല്‍ സ്റ്റാഫിനും അവിടെ പ്രാഥമിക ചികിത്സ നല്‍കുന്നതിനായി എത്തിയ നഴ്‌സിനുമെതിരെയാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്.

ആംബുലന്‍സ് വിളിച്ചിട്ട് എത്തിയില്ല. ശ്വാസം കിട്ടാതെ പിടയുന്ന ആളെ നേരാംവണ്ണം ഇരുത്താന്‍ പോലും ശ്രമിച്ചില്ല. പള്‍സ് പോയപ്പോള്‍ സിപിആര്‍ നല്‍കാന്‍ അപേക്ഷിച്ചെങ്കിലും അത് ശരിയാംവിധം ചെയ്തില്ല- ഇതെല്ലാമാണ് പരാതിയിലുള്ള പ്രധാന ആരോപണങ്ങള്‍.

അമിതമായി മദ്യം കഴിച്ചതിന് പിന്നാലെ വയര്‍ പ്രശ്‌നത്തിലാവുകയും ഇതേത്തുടര്‍ന്ന് ഗുരുതരമായ ആന്ത്രവീക്കം (ആമാശയവും കുടലും വീര്‍ക്കുന്ന അവസ്ഥ) ഉണ്ടാവുകയും ചെയ്തതോടെയാണ് തിമോത്തിയുടെ മരണം സംഭവിച്ചിരിക്കുന്നതെന്ന് നേരത്തെ തന്നെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുള്ളതാണ്. 

Allegation | 'പള്‍സ് പോയപ്പോള്‍ സിപിആര്‍ നല്‍കാന്‍ അപേക്ഷിച്ചെങ്കിലും അത് ശരിയാംവിധം ചെയ്തില്ല'; അമിതമായി മദ്യപിച്ചതിന് പിന്നാലെ മരിച്ച വിനോദസഞ്ചാരിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് കുടുംബം


Keywords: News, World, World-News, British, Tourist, Death, Family, Allegation, Helath, Drink, Cocktails, Jamaica, British Tourist Dies After Trying To Drink All 21 Cocktails On Bar Menu In Jamaica.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia