കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് താലൂക് ഹെഡ് ക്വാര്‍ടേഴ്‌സ് ആശുപത്രിയില്‍ നിന്നും പാമ്പുകടിയേറ്റ രോഗിയുടെ കൂട്ടിരിപ്പുകാരിയായ വീട്ടമ്മക്ക് സൗജന്യ ചികിത്സയും നഷ്ടപരിഹാരവും നല്‍കുക, താലൂക് ആശുപത്രിയെ ജെനറല്‍ ആശുപത്രിയായി ഉയര്‍ത്തുക, അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്
ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക് ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച് സംഘടിപ്പിച്ചു.
ബി ജെ പി സംസ്ഥാന കമിറ്റി അംഗം എപി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി അധ്യക്ഷത വഹിച്ചു. എപി നാരായണന്‍, പി ഗംഗാധരന്‍, എന്‍ കെ ഇ ചന്ദ്രശേഖരന്‍, ടിടി സോമന്‍, കെ വത്സരാജ്, എ അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: BJP held protest march demanding compensation for snake bitten housewife, Kannur, News, Protest March, BJP, Compensation, Snake Bite, House Wife, Treatment, Kerala.