Follow KVARTHA on Google news Follow Us!
ad

Add-On Covers | മഴക്കാലത്ത് വാഹനങ്ങള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഏറെ; ചിലവുകള്‍ക്ക് സാധാരണ ഇന്‍ഷുറന്‍സ് പോളിസി മതിയാവില്ല; ഈ ആഡ്-ഓണ്‍ കവറുകള്‍ എടുക്കൂ; വന്‍ നേട്ടങ്ങള്‍

അധിക പോളിസി കവറേജ് വേണ്ടവര്‍ക്കാണ് ആഡ് ഓണ്‍ കവറുകള്‍ Add-On Covers, Car Insurance, Vehicles, ദേശീയ വാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) മഴക്കാലം തുടങ്ങിയതോടെ റോഡില്‍ പലതരത്തിലുള്ള വാഹന അപകടങ്ങള്‍ക്കും കാരണമാകുന്നു. വാഹന ഉടമകള്‍ക്ക് വന്‍ നഷ്ടമാണ് മണ്‍സൂണ്‍ സീസണില്‍ ഉണ്ടാകുന്നത്. മണ്‍സൂണ്‍ സമയത്തുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് പോളിസി ഉടമയെ പൂര്‍ണമായും സംരക്ഷിക്കാന്‍ സാധാരണ കാര്‍ ഇന്‍ഷുറന്‍സ് പോളിസിക്ക് സാധിക്കില്ല. അത്തരമൊരു സാഹചര്യത്തില്‍, ആഡ് ഓണ്‍ കവര്‍ എടുക്കാന്‍ വിദഗ്ധര്‍ ഉപദേശിക്കുന്നു.
     
Add-On Covers, Car Insurance, Vehicles, National News, Malayalam News, Be insurance-ready this monsoon: Add-ons to consider, claim process and more.

ആഡ് ഓണ്‍ കവറുകള്‍

അധിക പോളിസി കവറേജ് വേണ്ടവര്‍ക്കാണ് ആഡ് ഓണ്‍ കവറുകള്‍. നാമമാത്രമായ അധിക പ്രീമിയം തുക അടച്ച് ഇവ സ്വന്തമാക്കാം. ഓണ്‍ ഡാമേജ് പോളിസിയിലെ സാധാരണ കവറേജുകള്‍ സജീവമായതിനു ശേഷമേ ആഡ് ഓണ്‍ കവറുകള്‍ ആക്ടീവ് ആവുകയുള്ളൂ.

മഴക്കാലത്ത് ഏറ്റവും കൂടുതല്‍ കേടുപാടുകള്‍

മഴക്കാലത്ത് റോഡിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കും. ഇതുമൂലം വാഹനങ്ങളില്‍ വെള്ളം കയറി എന്‍ജിന്‍ തകരാറിലാകുന്നു. ഒരു വാഹനത്തിലെ ഏറ്റവും ചിലവേറിയ ഭാഗങ്ങളില്‍ ഒന്നാണ് എന്‍ജിനുകള്‍. ഇതുമൂലം ആയിരക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായേക്കാം. ഇത് ഒഴിവാക്കാന്‍, മഴക്കാലത്ത് പ്രത്യേക ആഡ് ഓണ്‍ കവറുകള്‍ എടുക്കാം. ആയിരക്കണക്കിന് രൂപ ലാഭിക്കാന്‍ കഴിയുന്ന ആഡ് ഓണ്‍ കവറേജുകളെക്കുറിച്ച് അറിയാം.

സീറോ ഡിപ്രീസിയേഷന്‍ കവര്‍

മിക്ക കേസുകളിലും, അപകടത്തിന് ശേഷം, പുതിയ സ്‌പെയര്‍ പാര്‍ട്‌സുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുമുള്ള ചിലവുകള്‍ വാഹന ഉടമ സ്വന്തം പോക്കറ്റില്‍ നിന്ന് വഹിക്കണം. എന്നിരുന്നാലും, ഈ ചിലവും ഇന്‍ഷുറന്‍സ് കമ്പനി കവര്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, നിലവിലുള്ള ഇന്‍ഷുറന്‍സ് പ്ലാനിനൊപ്പം ഈ പരിരക്ഷ ലഭിക്കുന്നതിന് നില്‍ അല്ലെങ്കില്‍ സീറോ ഡിപ്രീസിയേഷന്‍ (ZD) ആഡ്-ഓണ്‍ എടുക്കാം. വാഹനത്തിന്റെ റബര്‍, പ്ലാസ്റ്റിക്, ഫൈബര്‍ ഭാഗങ്ങള്‍ നന്നാക്കുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ ഉള്ള ചിലവും ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഇതുതന്നെയാണ് ബംപര്‍ ടു ബംപര്‍ പോളിസി എന്നറിയപ്പെടുന്നതും.

റിട്ടേണ്‍ ടു ഇന്‍വോയ്‌സ്

ഈ പ്രത്യേക കവര്‍ എടുത്തിട്ടുണ്ടെങ്കില്‍, അപകടമുണ്ടായാലോ വാഹനം മോഷണം പോയി വീണ്ടെടുക്കാന്‍ കഴിയാതിരുന്നാലോ ഇന്‍ഷുറന്‍സ് കമ്പനി പോളിസി ഉടമയ്ക്ക് വാഹനത്തിന്റെ ഇന്‍വോയ്‌സ് തുക നല്‍കും.
ഷോറൂമില്‍നിന്നു വണ്ടി എടുക്കുമ്പോഴുള്ള വില + ടാക്‌സ് +പ്രീമിയം+റജിസ്‌ട്രേഷന്‍ ആണ് ഇന്‍വോയ്‌സ്.

റോഡ് സൈഡ് അസിസ്റ്റന്‍സ്

വാഹനത്തിന് റോഡരികില്‍ സഹായം ആവശ്യമുള്ള എല്ലാ സാഹചര്യങ്ങളിലും റോഡ്‌സൈഡ് അസിസ്റ്റന്‍സ് ആഡ്-ഓണ്‍ സഹായിക്കുന്നു. നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിക്കുന്നതിന് ടയറുകളുട റിപ്പയര്‍ മുതല്‍ ടോവിംഗ് അല്ലെങ്കില്‍ ടാക്‌സി സര്‍വീസ് വരെയുള്ള നിരവധി ആനുകൂല്യങ്ങള്‍ ഈ സേവനം വാഗ്ദാനം ചെയ്യുന്നു. യാത്രയ്ക്കിടെ വാഹനം അപകടത്തില്‍പെടുകയോ ബ്രേക്ക് ഡൗണ്‍ ആകുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് കമ്പനി വാഹനം ടോ ചെയ്യുന്നതിനും അടുത്തുള്ള വര്‍ക് ഷോപ്പിലേക്ക് എത്തിക്കുന്നതിനും സഹായങ്ങള്‍ നല്‍കും.

നഗരമധ്യത്തില്‍ നിന്ന് 500 കിലോമീറ്റര്‍ ചുറ്റളവില്‍ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്ന ഏതൊരു വ്യക്തിക്കും റോഡരികില്‍ സഹായ സേവനം നല്‍കാറുണ്ട്. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം അനുസരിച്ച് വാഹന ഉടമയ്ക്കു താമസസൗകര്യവും ഏര്‍പ്പെടുത്താറുണ്ട്.

എന്‍ജിന്‍ പ്രൊട്ടക്ഷന്‍ കവര്‍

സാധാരണ കാര്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍, അപകടസമയത്ത് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് മാത്രമേ പരിരക്ഷ ലഭിക്കൂ. ചിലപ്പോള്‍ അപകടത്തിന് ശേഷം, എന്‍ജിന്‍ കേടായേക്കാം. ഇത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ ഈ ആഡ്-ഓണ്‍ സഹായിക്കുന്നു. ലൂബ്രിക്കന്റുകള്‍ ചോര്‍ന്ന് എന്‍ജിനുണ്ടാകുന്ന കേടുപാടുകള്‍ അല്ലെങ്കില്‍ വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ കാരണം എന്‍ജിനിലേക്ക് വെള്ളം കയറുന്നത് പോലുള്ള എന്‍ജിനുള്ള കേടുപാടുകള്‍ ഇത് കവര്‍ ചെയ്യുന്നു.

ടയര്‍ പ്രൊട്ടക്ഷന്‍ കവര്‍

ഇന്ത്യയിലെ റോഡിന്റെ അവസ്ഥ കണക്കിലെടുത്ത് ടയറുകള്‍ വളരെയധികം തേയ്മാനം സംഭവിക്കുന്നു. ടയറുകള്‍ വിലകുറഞ്ഞതല്ലാത്തതിനാല്‍ ടയര്‍ സംരക്ഷണ കവര്‍ എടുക്കുന്നത് ബുദ്ധിപരമായ കാര്യമാണ്.

പാസന്‍ജേഴ്സ് കവര്‍

ഈ കവര്‍ നിങ്ങളുടെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും സംരക്ഷണം ഉറപ്പാക്കുന്നു. നിങ്ങള്‍ക്കോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ പരിക്കേല്‍ക്കുന്ന ഒരു അപകടത്തില്‍ ഈ ആഡ്-ഓണ്‍ കവര്‍ സംരക്ഷണം നല്‍കുമെന്ന് ഉറപ്പാക്കും. പൂര്‍ണമായി സുഖം പ്രാപിക്കുന്നതുവരെ ആവശ്യമായ സാമ്പത്തിക സഹായം ഇത് വാഗ്ദാനം ചെയ്യുന്നു.

Keywords: Add-On Covers, Car Insurance, Vehicles, National News, Malayalam News, Be insurance-ready this monsoon: Add-ons to consider, claim process and more.
< !- START disable copy paste -->

Post a Comment