Follow KVARTHA on Google news Follow Us!
ad

B.Com | ബി കോം ബിരുദധാരികള്‍ക്ക് മുന്നിലുള്ളത് അനന്ത സാധ്യതകള്‍

പല വിഭാഗങ്ങളെ സ്‌പെഷ്യലൈസേഷന്‍ ചെയ്ത് പഠിക്കാവുന്നതുമായ നിരവധി കോഴ്‌സുകളും ഉണ്ട് Education, B.Com, Courses, Accounting, UG Admission,
-മുജീബുല്ല കെ എം

(www.kvartha.com) പറയാന്‍ പോവുന്നത് തട്ടി മുട്ടി എങ്ങിനെയെങ്കിലുമായി ബികോം ഡിഗ്രി കഴിഞ്ഞ് കൂടുന്നവരെയാണ്. ഇന്ത്യയില്‍ പഠിച്ച വിഷയത്തില്‍ തന്നെ ജോലി നേടി കരിയര്‍ മുന്നോട്ടുകൊണ്ട് പോകാന്‍ പറ്റുന്നവരില്‍ മുന്‍പന്തിയിലുള്ളത് കൊമേഴ്‌സ് ബിരുദക്കാരാണ്. കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോഴ്‌സാണ് ബികോം എന്നത്. ബികോമിന്റെ തന്നെ പല വിഭാഗങ്ങളെ സ്‌പെഷ്യലൈസേഷന്‍ ചെയ്ത് പഠിക്കാവുന്നതുമായ നിരവധി കോഴ്‌സുകളും ഉണ്ട്. അതില്‍ ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ്, ബികോം ടാക്‌സേഷന്‍ തുടങ്ങി നിരവധിയുണ്ട്.
   
Education, B.Com, Courses, Accounting, UG Admission, Article, B.Com graduates have endless possibilities.

ഇങ്ങനെ വിദ്യാര്‍ത്ഥികള്‍ വളരെ താല്‍പര്യപൂര്‍വവും, ലളിതമെന്നും, പെട്ടന്ന് തൊഴില്‍ കിട്ടുമെന്ന ചിന്തയിലുമെല്ലാം ബികോം ബിരുദത്തിലേക്ക് എത്തിപ്പെടുന്നു. ബികോം എന്നത് നിരവധി തൊഴില്‍ അവസരങ്ങളും സാധ്യതയുള്ള കോഴ്‌സ് ആണെങ്കിലും അത്രമാത്രം മത്സരബുദ്ധിയോടെ നേരിടുന്നവര്‍ക്കേ കരിയര്‍ മികച്ച് നില്‍ക്കുകയുള്ളു. സാധാരണയായി ബികോം കോഴ്‌സ് പഠിച്ചിറങ്ങിയവര്‍ക്ക് കൂടുതല്‍ ആയും ലഭിക്കുന്ന തൊഴില്‍ മേഖല എന്നത് അക്കൗണ്ടിങ്ങ് എന്നതാണ്.

ഇതിന് നിരവധി അവസരങ്ങളും ഉണ്ട്. പക്ഷെ അക്കൗണ്ടിങ്ങില്‍ താല്‍പര്യമില്ലാത്തവര്‍ വേറെ ഏത് വഴിക്ക് പോയി കരിയര്‍ സുരക്ഷിതമാക്കുമെന്ന് അറിയാത്തവരാണ്. സാധാരണയായി എംകോമിലേക്കും, എംബിഎ യിലേക്കും മാറിയാല്‍ തന്നെ അക്കൗണ്ടിങ്ങ് അല്ലാത്ത മറ്റേതൊക്കെ മേഖലയിലാണ് ജോലി കിട്ടുക എന്നൊക്കെയുള്ള ആശങ്കയുള്ളവരാണ് പലരും. ബികോമിന് നിരവധി സ്‌പെഷ്യലൈസേഷനുകളുണ്ട്. അക്കൗണ്ടിങ്ങ് താല്‍പര്യമില്ലാത്തവര്‍ക്ക് തുടര്‍ പഠനത്തിനായി എംകോമിലെ തന്നെ സ്‌പെഷ്യലൈസേഷനുകള്‍ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. അതില്‍ ടാക്‌സേഷന്‍, ഇ-കൊമേഴ്‌സ്, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയവ ഉണ്ട്. എച്ച്ആര്‍, ഫിനാന്‍സ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, മാര്‍ക്കറ്റിങ് എന്നിവ സ്‌പെഷലൈസേഷനായി എംബിഎ യുമാകാം.

ഇക്കണോമിക്‌സ്, ബിസിനസ് ഇക്കണോമിക്‌സ്, ഡവലപ്‌മെന്റല്‍ സ്റ്റഡീസ്, ക്വാണ്ടിറ്റേറ്റീവ് ഫിനാന്‍സ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയിലുള്ള പിജി കോഴ്‌സുകള്‍, ബിഎഡ്, എല്‍എല്‍ബി, എച്ച്ഡിസി എന്നിവയെല്ലാം മറ്റു ചില സാധ്യതകളാണ്. ട്രാവല്‍ & ടൂറിസം, പബ്ലിക് പോളിസി & ഗവേണന്‍സ്, സോഷ്യല്‍ വര്‍ക്ക്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ജേണലിസം, പബ്ലിക് റിലേഷന്‍സ്, മാസ് കമ്യൂണിക്കേഷന്‍, പോപ്പുലേഷന്‍ സ്റ്റഡീസ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, വിഷ്വല്‍ കമ്യൂണിക്കേഷന്‍, സോഷ്യോളജി, വിവിധ സോഷ്യല്‍ സയന്‍സ്/ ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ എന്നിവയും പരിഗണിക്കാം.

മാത്സില്‍ താല്‍പര്യമുണ്ടെങ്കില്‍ ആക്‌ച്വേറിയല്‍ സയന്‍സ്, പ്ലസ്ടുവിന് മാത്സ് പഠിച്ചിട്ടുണ്ടെങ്കില്‍ എംസിഎ എന്നിവയും പരിഗണിക്കാം. ഏതു തിരഞ്ഞെടുക്കും മുന്‍പും കോഴ്‌സിന്റെ ഉള്ളടക്കം പരിശോധിച്ച് നമ്മുടെ അഭിരുചിക്കും കഴിവിനും ഇണങ്ങുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണം. അക്കൗണ്ടിങ് മാനേജ്‌മെന്റ് വിദഗ്ദരാകാന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, കമ്പനി സെക്രട്ടറി എന്നിങ്ങനെ വിവിധ തസ്തികകളിലെത്താനും ഉപരിപഠന വഴിയിലൂടെ ബികോം കാര്‍ക്ക് കഴിയും. ബി.കോം പഠനം കഴിഞ്ഞവര്‍ക്ക് ഏറ്റവും എളുപ്പം ചെയ്യാന്‍ പറ്റുന്ന ചില കോഴ്സുകളാണ് ഫിനാന്‍ഷ്യല്‍ പ്ളാനിങ്, വെല്‍ത്ത് മാനേജ്മെന്റ്, സി.എം.എ -സര്‍ട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടിങ് തുടങ്ങിയവ.

മിക്ക രാജ്യങ്ങളിലും അംഗീകരിച്ച ഫിനാന്‍ഷ്യല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമാണ് സി എഫ് പി (സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍). പേഴ്‌സണല്‍ ഫിനാന്‍സ്, വെല്‍ത്ത് മാനേജ്മെന്റ്, അഡൈ്വസറി പ്രൊഫഷനല്‍ തുടങ്ങിയ രംഗത്തെല്ലാം ആഗോള കമ്പനികളും ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും സി.എഫ്.പി സര്‍ട്ടിഫിക്കറ്റുകാരെ നിയമിക്കുന്നുണ്ട്. പ്രധാനമായും സര്‍ട്ടിഫിക്കറ്റും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയുമായാണ് ഈ ഹ്രസ്വകാല കോഴ്‌സിനുള്ളത്. ഇതില്‍ ഇന്ത്യയിലെ പ്രധാന സ്ഥാപനമാണ് ന്യൂഡല്‍ഹിയിലെ ഐവെഞ്ച്വേഴ്‌സ് അക്കാഡമി ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സ്.

ഇവിടെ അഞ്ചു മാസത്തെ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമും ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുമാണുള്ളത്. ഇതില്‍ അഞ്ച് മാസ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ ഫീസ് 45,000+ രൂപയാണ്. കോഴ്‌സ് വിജയിച്ചാല്‍ ജോലി ഉറപ്പ്.
പിജി ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് എന്ന കോഴ്സിന് 2.8+ ലക്ഷമാണ് ഫീസ്. ഈ ബിരുദം ലോകത്തെല്ലായിടത്തും വെല്‍ത്ത് മാനേജ്മെന്റ് സെക്റ്ററുകളില്‍ ജോലി ലഭിക്കാന്‍ അനുയോജ്യമായ ഏറ്റവും മികച്ച കോഴ്‌സാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www(dot)iabf(dot)in എന്ന വെബ്‌സൈറ്റ് സന്ദശിക്കുക.

കൊമേഴ്‌സ് ബിരുദമെടുത്തവര്‍ക്ക് ഇത്തരം പരിശീലനം കൊടുക്കുന്ന രാജ്യത്തെ മറ്റൊരു സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ പ്ളാനിങ്. ഇവിടെ പിജി ഡിപ്ളോമ ഇന്‍ അഡ്വാന്‍സ്ഡ് ഫിനാന്‍ഷ്യല്‍ പ്ലാനിങ് ആന്‍ഡ് വെല്‍ത്ത് മാനേജ്മന്റ് എന്ന കോഴ്‌സാണുള്ളത്. ഈ സ്ഥാപനത്തിന് ചെന്നൈയിലും പരിശീലന കേന്ദ്രമുണ്ട്. ഫീസ് 2.8+ ലക്ഷമാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കെല്ലാം പ്ലേസ്‌മെന്റ് വാഗ്ദാനവുമുണ്ട്. വിശദ വിവരങ്ങള്‍ക്ക് www(dot)iifpindia(dot)com എന്നതാണ് വെബ്‌സൈറ്റ്.

കമ്പനികളുടെ കണക്കുകള്‍ ശാസ്ത്രീയമായി തയാറാക്കാന്‍ വേണ്ട പരിശീലന പദ്ധതിയായി രൂപം കൊണ്ട കോഴ്‌സാണ് സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് അക്കൗണ്ടിങ്. അതിവേഗം കുതിക്കുന്ന ലോക ബിസിനസ് രംഗത്ത് ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മുന്നിലത്തെുന്നതിനു മുമ്പുള്ള കണക്കുകള്‍ തയാറാക്കുന്നതെല്ലാം ഇത്തരം പരിശീലനം ലഭിച്ചവരാണ്. തുടക്കക്കാര്‍ക്ക് 30,000 മുതലും സി.എം.എ രണ്ടാം ലെവല്‍ പാസായവര്‍ക്ക് ഒരു ലക്ഷം രൂപ വരെയും ശമ്പളം ലഭിക്കുന്നുണ്ട്. നിലവില്‍ മിക്ക കമ്പനികളിലും സി.എം.എക്കാര്‍ ജോലി ചെയ്യുന്നു.

ബാങ്ക് ഓഫ് അമേരിക്ക, 3.എം, എ.ടി ആന്‍ഡ് ടി, കാറ്റര്‍പില്ലര്‍, എച്ച് ആന്‍ഡ് പി, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍, പ്രോക്റ്റര്‍ ആന്‍ഡ് ഗാംബ്‌ളര്‍ എന്നിങ്ങനെ ലോകോത്തര ബിസിനസ് ഭീമന്മാര്‍ ഇവരെ നോട്ടമിടുന്നു. ബികോം കഴിഞ്ഞ് LLB ചെയ്താലും ഇന്റഗ്രേറ്റഡ് LLB കഴിഞ്ഞാലും സാമ്പത്തിക രംഗത്തെ നിയമവിദഗ്ദരാകാന്‍ പറ്റും. അവര്‍ക്കും നിരവധി അവസരങ്ങള്‍ തുറന്ന് കിടക്കുന്നു.
           
Education, B.Com, Courses, Accounting, UG Admission, Article, B.Com graduates have endless possibilities.

ബികോം ബിരുദം നേടിയോ അല്ലാതെയോ വിദേശത്തോ ഇന്ത്യയിലോ ബഹുരാഷ്ട്ര കമ്പനികളിലും മറ്റും ജോലി കിട്ടാന്‍ സഹായകമായ ചില കോഴ്‌സുകളിതാ.

* IFRS - ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് സ്റ്റാന്‍ഡേഡ്‌സ് (https://www(dot)ifrs(dot)org): ആഗോളതലത്തില്‍ സ്വീകാര്യതയുള്ള അക്കൗണ്ടിങ് സ്റ്റാന്‍ഡേഡ്. ഇതു രൂപപ്പെടുത്തി നടപ്പാക്കുന്നത് ഇന്റര്‍നാഷനല്‍ അക്കൗണ്ടിങ് സ്റ്റാന്‍ഡേഡ്‌സ് ബോര്‍ഡ്, ഇന്റര്‍നാഷനല്‍ സസ്റ്റെയ്‌നബിലിറ്റി സ്റ്റാന്‍ഡേഡ്‌സ് ബോര്‍ഡ് എന്നീ രണ്ടു സ്ഥാപനങ്ങളാണ്. കമ്പനികള്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍ തയാറാക്കുന്ന രീതികള്‍ക്ക് ഇതു ഏകീകൃത രൂപം നല്‍കുന്നു.

* ACCA Global എന്ന ബ്രിട്ടിഷ് സ്ഥാപനം 'ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് എന്ന പ്രോഗ്രാം നടത്തുന്നുണ്ട്. വിശദവിവരങ്ങള്‍ www(dot)accaglobal(dot)com എന്ന സൈറ്റില്‍ ലഭിക്കും.
കുറഞ്ഞ ഫീസോടെ പഠിക്കാന്‍ Udemy എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും സൗകര്യമുണ്ട് (www(dot)udemy(dot)com).

* GAAP : ജനറലി അക്‌സപ്റ്റഡ് അക്കൗണ്ടിങ് പ്രിന്‍സിപ്പിള്‍സ്: ബിസിനസ് / കോര്‍പറേറ്റ് അക്കൗണ്ടിങ്ങിന് യുഎസ് സ്വീകരിച്ചിട്ടുള്ള രീതി. യുഎസിലെ 'ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് സ്റ്റാന്‍ഡേഡ്‌സ് ബോര്‍ഡ്' എല്ലാത്തരം പബ്ലിക് അക്കൗണ്ടിങ് പ്രാക്ടീസിനും റിപ്പോര്‍ട്ടിങ്ങിനും GAAP അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നു. യുഎസ് കമ്പനികളാണ് ഈ സമ്പ്രദായം പ്രയോജനപ്പെടുത്തുന്നത്. IFRS പോലെ ഒരുപാടു രാജ്യങ്ങള്‍ ഇത് അംഗീകരിച്ചിട്ടില്ല. Udemy ഉള്‍പ്പെടെയുള്ളവയുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍വഴിയും പഠിക്കാം.

* IND AS : ഇന്ത്യന്‍ അക്കൗണ്ടിങ് സ്റ്റാന്‍ഡേഡ്‌സ് : ഇന്ത്യയിലെ കമ്പനീസ് ആക്ടിലെ 133-ാം വകുപ്പനുസരിച്ച് ഇവിടെ സ്വീകരിക്കേണ്ട രീതിയാണ് ഇന്ത്യന്‍ അക്കൗണ്ടിങ് സ്റ്റാന്‍ഡേഡ്‌സ്. ഐഎഫ്ആര്‍എസുമായി പൊരുത്തപ്പെടുന്നതാണ് ഇതിലെ വ്യവസ്ഥകള്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (www(dot)icai(dot)org) ഈ വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വഴിയും പഠിക്കാം.

* GST : ഗുഡ്‌സ് & സര്‍വീസസ് ടാക്‌സേഷന്‍ - സാധനങ്ങളും സേവനങ്ങളും കൈമാറുമ്പോഴുള്ള നികുതികള്‍ ദേശീയതലത്തില്‍ ഏകീകരിച്ചു നടപ്പാക്കിയ വ്യവസ്ഥ. ഇതിനുള്ള പഠനസൗകര്യങ്ങള്‍ താഴെ പറയുന്നവയാണ്

* കേരള സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് & ടാക്‌സേഷനില്‍ (തിരുവനന്തപുരം, www(dot)gift(dot)res(dot)in) ബിരുദധാരികള്‍ക്ക് പിജി ഡിപ്ലോമ ഇന്‍ ഗുഡ്‌സ് & സര്‍വീസസ് ടാക്‌സേഷന്‍ (ജിഎസ്ടി) പ്രോഗ്രാം നല്‍കുന്നു. ജോലിയുള്ളവരെ ലക്ഷ്യമാക്കി വാരാന്ത്യങ്ങളിലും ക്ലാസ് നടത്തുന്നു.

* ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (www(dot)icai(dot)org) ജിഎസ്ടി വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നുണ്ട്.

* കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയായ അസാപ്പും (Additional Skill Acquisition Programme - http://asapkerala(dot)gov(dot)in) ജിഎസ്ടി കോഴ്‌സ് നടത്തുന്നു. കൂടാതെ എന്റോള്‍ഡ് ഏജന്റ് എന്ന കോഴ്‌സും നടത്തുന്നു.

* TALLY : കമ്പനി അക്കൗണ്ട് ലളിതമായും സുതാര്യമായും തയാറാക്കി സൂക്ഷിക്കാന്‍ സഹായിക്കുന്ന ശക്തമായ സോഫ്റ്റ്വെയറാണിത്. ഇതിന്റെ updated വേര്‍ഷനാണ് Tally ERP 9. ഇആര്‍പി എന്നത് എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിങ്ങിനെ സൂചിപ്പിക്കുന്നു. ടാലി പരിശീലനം നല്‍കുന്ന ധാരാളം സ്വകാര്യ സ്ഥാപനങ്ങളുണ്ട്. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വഴിയും പഠിച്ചെടുക്കാം. ചുരുക്കത്തില്‍ ബികോം ബിരുദമെന്നത് ചെറിയ മീനല്ല എന്ന യാഥാര്‍ത്ഥ്യത്തോടെ വേണം കോഴ്സിനെ കാണാന്‍.

Keywords: Education, B.Com, Courses, Accounting, UG Admission, Article, B.Com graduates have endless possibilities.
< !- START disable copy paste -->

Post a Comment