Follow KVARTHA on Google news Follow Us!
ad

Study | നിങ്ങളുടെ വീട് റോഡരികിലാണെങ്കിൽ ശ്രദ്ധിക്കുക! കുട്ടികൾക്ക് ഈ ഗുരുതരമായ രോഗങ്ങൾ വരാം

വിവിധ പഠനങ്ങളാണ് മുന്നറിയിപ്പ് നൽകിയത് Diseases, Health News, Malayalam News, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) തിരക്കേറിയ റോഡുകൾക്ക് സമീപമുള്ള വീടുകളിൽ താമസിക്കുന്ന കുട്ടികൾക്ക് അല്ലെങ്കിൽ ദീർഘനേരം ഗതാഗതത്തിൽ കുടുങ്ങിക്കിടക്കുന്നത് കുട്ടിക്കാലത്ത് തന്നെ ആസ്ത്മയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. അലർജി ആൻഡ് ക്ലിനിക്കൽ ഇമ്യൂണോളജി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്.

News, National, New Delhi, World, Health, Lifestyle,  Asthma in children could become worse if you live near a busy road.

1999 നും 2002 നും ഇടയിൽ ബോസ്റ്റൺ പ്രദേശത്ത് ജനിച്ച 1,522 കുട്ടികളുടെ വിവരങ്ങൾ പഠനം വിശകലനം ചെയ്തു. ഗതാഗതവുമായി ബന്ധപ്പെട്ട മലിനീകരണവും പൊടിയുമായി ദീർഘകാലം സമ്പർക്കം പുലർത്തുന്നത് കുട്ടികളിൽ ആസ്ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അമേരിക്കയിലെ ബെത്ത് ഇസ്രായേൽ ഡീക്കനെസ് മെഡിക്കൽ സെന്ററിലെ മേരി ബി റൈസ് പറഞ്ഞു.

പൊടി, മണം, പുക, ഡീസൽ, പെട്രോൾ പുക എന്നിവയിൽ കാണപ്പെടുന്ന കണികകൾ വളരെ ചെറുതാണ്, അവ ശ്വാസകോശത്തിലേക്ക് കടക്കാൻ സാധ്യതയുണ്ട്. ഇത് ആസ്ത്മയ്ക്ക് കാരണമാകും. മലിനീകരണം കുട്ടികൾക്ക് ശരിക്കും ഹാനികരമാണ്. കുട്ടികൾക്ക് വേഗത്തിലുള്ള ശ്വസനനിരക്കാണുള്ളത്. അവരുടെ ശ്വാസകോശം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് അപകട സാധ്യത വർധിപ്പിക്കുന്നതെന്നും പഠനം പറയുന്നു.

പഠനമനുസരിച്ച്, പ്രധാന റോഡുകളോട് വളരെ അടുത്ത് താമസിക്കുന്നത് കുട്ടിക്കാലത്ത് ആസ്ത്മയ്ക്ക് കാരണമാകുമെന്ന് റൈസ് വ്യക്തമാക്കി. പ്രധാന റോഡിൽ നിന്ന് 100 മീറ്ററിൽ താഴെ താമസിക്കുന്ന കുട്ടികളിൽ പ്രധാന റോഡിൽ നിന്ന് 400 മീറ്ററിൽ കൂടുതൽ താമസിക്കുന്ന കുട്ടികളേക്കാൾ കൂടുതൽ ആസ്ത്മ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

ശ്വാസകോശ അർബുദ സാധ്യത

തിരക്കേറിയ റോഡിന് സമീപം താമസിക്കുന്നത് കുട്ടികളിലെ ശ്വാസകോശ വളർച്ചയെ തടസപ്പെടുത്തുകയും ശ്വാസകോശ അർബുദ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് 2019ൽ ലണ്ടനിലെ കിംഗ്‌സ് കോളജ് നടത്തിയ മറ്റൊരു പഠനത്തിൽ പറയുന്നു. തിരക്കേറിയ റോഡിന്റെ 50 മീറ്ററിനുള്ളിൽ താമസിക്കുന്നത് ശ്വാസകോശ അർബുദത്തിനുള്ള സാധ്യത 10% വർധിപ്പിക്കുമെന്നും കുട്ടികളിൽ ശ്വാസകോശ വളർച്ച 3-14% വരെ മുരടിക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു. വായുമലിനീകരണമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ടിനിറ്റസ് വരാം

ഏതാനും മാസങ്ങൾക്ക് മുമ്പ് ഡാനിഷ് ഗവേഷകർ നടത്തിയ വേറൊരു പഠനത്തിൽ ഗതാഗതക്കുരുക്ക് അല്ലെങ്കിൽ പ്രത്യേകിച്ചും തിരക്കേറിയ റോഡിന്റെ സൈഡിൽ വീടുള്ളവർക്ക് 'ടിനിറ്റസ്' ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചെവിയില്‍ ഇടയ്ക്കിടെ ടിക് ടിക് ശബ്ദം, കടലിരമ്പുന്നതു പോലുള്ള ഒച്ച, ചെവി ഇടയ്ക്കിടെ തുറന്നടയുന്ന പോലെയുള്ള തോന്നല്‍, തുടർച്ചയായി ചെവിയിൽ ഉണ്ടാകുന്ന മൂളൽ ശബ്ദം തുടങ്ങിയ അവസ്ഥയാണ് ടിനിറ്റസ്.

സാധാരണയായി ഇത് ഏകാന്തതയിലോ ഉറങ്ങുമ്പോഴോ കൂടുതലായി അനുഭവപ്പെടുന്നു. പക്ഷേ, ഈ പ്രശ്നം വർധിക്കുകയാണെങ്കിൽ, ചെവിയുടെ കേൾവിശക്തിയെ ബാധിക്കും. ഇതുമൂലം ഏകാഗ്രതയിൽ പ്രശ്‌നമുണ്ടാകുകയും രോഗി വിഷാദരോഗത്തിന് ഇരയാകുകയും ചെയ്യും. ഗവേഷണമനുസരിച്ച്, തിരക്കേറിയ റോഡിന്റെ അരികിലുള്ള വീടുള്ള ആളുകൾക്ക് ടിനിറ്റസ് ഉണ്ടാകാനുള്ള സാധ്യത ആറ് ശതമാനം കൂടുതലാണ്.

പാതയോരത്ത് താമസിക്കുന്ന 70,000 ത്തോളം ആളുകളിലാണ് ഈ ഗവേഷണം നടത്തിയത്. ഇതിൽ 40,000 ആളുകളിൽ ടിനിറ്റസ് പ്രശ്നം കണ്ടെത്തി. ഇതിനെതിരെ കിടപ്പുമുറി റോഡ് സൈഡിലായിരിക്കരുത്, ശബ്‌ദം ഒഴിവാക്കാൻ സൗണ്ട് പ്രൂഫ് വിൻഡോകൾ സ്ഥാപിക്കുക തുടങ്ങിയ നടപടികൾ കൈകൊള്ളാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

Keywords: News, National, New Delhi, World, Health, Lifestyle,  Asthma in children could become worse if you live near a busy road.
< !- START disable copy paste -->

Post a Comment