Follow KVARTHA on Google news Follow Us!
ad

Allegation | പയ്യന്നൂര്‍ കോളജിലെ അധ്യാപകരുടെ കാര്‍ കത്തിച്ച സംഭവത്തില്‍ വിദ്യയ്ക്കുള്ള പങ്കിനെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

'അന്വേഷണം അട്ടിമറിക്കുകയായിരുന്നു' Payyanur News, Malayalam News, Congress, കണ്ണൂര്‍ വാര്‍ത്തകള്‍
കണ്ണൂര്‍: (www.kvartha.com) ഏഴുവര്‍ഷങ്ങള്‍ക്കു മുന്‍പ് പയ്യന്നൂര്‍ കോളജില്‍ അധ്യാപികയുടെ കാര്‍ കത്തിച്ച സംഭവത്തിലും കെ വിദ്യയ്ക്കുള്ള പങ്കിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അന്ന് ഡിഗ്രിക്ക് പയ്യന്നൂര്‍ കോളജില്‍ പഠിച്ചിരുന്ന വിദ്യയ്ക്ക് മുഴുവന്‍ മാര്‍കും ഇന്റേണല്‍ മാര്‍കായി വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ അധ്യാപികയായ ഡോ. പി പ്രജിത വിദ്യക്ക് അര്‍ഹതപ്പെട്ട പത്തില്‍ എട്ടു മാര്‍ക് നല്‍കാന്‍ തയ്യാറായി.
    
Payyanur News, Malayalam News, Congress, Kerala News, Kannur News, K Vidya, Adv Martin George, Another allegation against K Vidya.

ഇതില്‍ അധ്യാപികയോട് വിദ്യ പരിഭവം കാണിക്കുകയും എസ്എഫ്‌ഐ നേതാവായ വിദ്യക്ക് വേണ്ടി കോളജിലെ യൂണിറ്റ് കമിറ്റി നേതാക്കള്‍ അധ്യാപികയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.
തൊട്ടടുത്ത ദിവസം തന്നെ അധ്യാപികയുടെ കാര്‍ ആദ്യം ഭാഗികമായി തകര്‍ക്കപ്പെട്ടു. അധികം വൈകാതെ തന്നെ ടാറ്റ ഇന്‍ഡിഗോ കാര്‍ അധ്യാപികയുടെ വീട്ടില്‍ വെച്ച് പൂര്‍ണമായും കത്തിക്കുകയും ചെയ്തു. അതേ ദിവസം തന്നെ പയ്യന്നൂര്‍ കോളജിലെ തന്നെ മറ്റൊരു അധ്യാപകന്റെ കാറും കത്തിച്ചു.

രണ്ട് അധ്യാപകരും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎയുടെ പ്രവര്‍ത്തകര്‍ ആയിരുന്നു. പരാതി നല്‍കി പയ്യന്നൂര്‍ പൊലീസ് കേസ് എടുത്ത് അന്വേഷിച്ചെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ തയ്യാറായില്ല. അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയാല്‍ വിദ്യയുള്‍പ്പടെയുള്ളവര്‍ പ്രതിക്കൂട്ടിലാവുമെന്നതിനാല്‍ സിപിഎം ഉന്നത നേതൃത്വം ഇടപെട്ട് അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നും ഡിസിസി പ്രസിഡണ്ടും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസും പറഞ്ഞു.

Keywords: Payyanur News, Malayalam News, Congress, Kerala News, Kannur News, K Vidya, Adv Martin George, Another allegation against K Vidya.
< !- START disable copy paste -->

Post a Comment