Killed | കുടുംബ വഴക്കിനെ തുടര്‍ന്ന് കൊലപാതകം; ' 15 വര്‍ഷത്തെ സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ഭര്‍ത്താവിനെ യുവതി തീകൊളുത്തി കൊന്നു'

 


അമരാവതി: (www.kvartha.com) ആന്ധ്രാപ്രദേശില്‍ മുന്‍ സൈനികനായ ഭര്‍ത്താവിനെ യുവതി തീകൊളുത്തി കൊന്നതായി റിപോര്‍ട്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. മുന്‍ സൈനികനായ ശ്രീധര്‍ (36) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം യുവതി തീകൊളുത്തുകയായിരുന്നു. ആന്ധ്രാപ്രദേശിലെ പൂജാരിവാന്‍ഡലപ്പള്ളി ഗ്രാമത്തിലാണ് സംഭവം.

15 വര്‍ഷത്തെ സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം 2022 ല്‍ ശ്രീധര്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ശ്രീധര്‍ വീട്ടില്‍ തിരിച്ചെത്തിയതുമുതല്‍ ഭാര്യ മമത(34)യുമായി വഴക്കിട്ടിരുന്നു. ശ്രീധറിന്റെ കുടുംബവീട്ടില്‍ നിന്ന് മാറിത്താമസിക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പിന്നാലെ ചൊവ്വാഴ്ച വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ ശ്രീധറും ഭാര്യയും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി. 

പിന്നീട് തര്‍ക്കം കഴിഞ്ഞ് ഉറങ്ങുകയായിരുന്ന ശ്രീധറിനെ മമത പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശേഷം യുവതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഉച്ചത്തിലുള്ള നിലവിളി കേട്ട് പ്രദേശവാസികള്‍ വീട്ടിലേക്ക് ഓടിയെത്തി രക്ഷാപ്രവര്‍ത്തനതിന് മുന്നിട്ട് നിന്നു. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റിരുന്ന ശ്രീധര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണത്തിന് കീഴടങ്ങി.

സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് ഓടിപ്പോയ യുവതിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Killed | കുടുംബ വഴക്കിനെ തുടര്‍ന്ന് കൊലപാതകം; ' 15 വര്‍ഷത്തെ സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ഭര്‍ത്താവിനെ യുവതി തീകൊളുത്തി കൊന്നു'


Keywords:  News,National,National-News, Crime, Andhra Pradesh, Woman, Killed, Argument, 
Crime-News, Andhra woman killed man after heated argument.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia