Amit Shah | പട് നയില്‍ ചേരുന്ന ബിജെപി വിരുദ്ധ പ്രതിപക്ഷ നേതൃയോഗത്തെ 'ഫോടോ സെഷന്‍' എന്ന് പരിഹസിച്ച് അമിത് ഷാ; എത്ര ശ്രമിച്ചാലും ജനങ്ങള്‍ നരേന്ദ്ര മോദിയെ തന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും എന്നും ആഭ്യന്തര മന്ത്രി

 


ജമ്മു കശ്മീര്‍: (www.kvartha.com) പട്‌നയില്‍ ചേരുന്ന ബിജെപി വിരുദ്ധ പ്രതിപക്ഷ നേതൃയോഗത്തെ പരിഹസിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പട്‌നയിലെ പ്രതിപക്ഷനേതൃയോഗം ഫോടോ സെഷനെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. പ്രതിപക്ഷനിരയില്‍ ഐക്യം സാധ്യമല്ലെന്ന് പറഞ്ഞ ഷാ 2024ല്‍ മുന്നൂറിലധികം സീറ്റുമായി മോദി വീണ്ടും അധികാരത്തിലെത്തുമെന്നും അവകാശപ്പെട്ടു. വിവിധ പദ്ധതികളുടെ നിര്‍മാണ ഉദ് ഘാടനത്തിനായി ജമ്മു കശ്മീരില്‍ എത്തിയതായിരുന്നു അമിത് ഷാ.

അമിത് ഷായുടെ വാക്കുകള്‍:


'പട്‌നയില്‍ ഒരു ഫോടോ സെഷന്‍ പുരോഗമിക്കുകയാണ്. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എന്‍ഡിഎയെയും വെല്ലുവിളിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എത്ര ശ്രമിച്ചാലും പ്രതിപക്ഷത്തിന് ഐക്യം സാധ്യമല്ല. പ്രതിപക്ഷം ഐക്യത്തില്‍ വന്നാലും ജനങ്ങള്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും- എന്നും അമിത് ഷാ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പ്രതിപക്ഷ യോഗം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയില്‍ ആരംഭിച്ചത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള വഴികള്‍ തേടിയാണ് പ്രതിപക്ഷ കക്ഷികളുടെ പ്രഥമ സംയുക്ത യോഗം ചേരുന്നത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് നാലു മാസം മുന്‍പാണ് പ്രതിപക്ഷം ഇത്തരത്തിലുള്ള ആദ്യയോഗം ചേര്‍ന്നതെങ്കില്‍ ഇക്കുറി ഒരു വര്‍ഷം മുന്‍പേ ഐക്യം രൂപപ്പെടുത്താനാണ് ശ്രമം. കഴിഞ്ഞ തവണ ജനം ബി ജെ പിയെ അകമഴിഞ്ഞ് പിന്തുണക്കുകയും പ്രതിപക്ഷ കക്ഷികള്‍ പാടെ പരാജയപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഇത്തവണ അതിന് ഇടവരുത്താതെ ബി ജെ പിയെ ഒറ്റക്കെട്ടായി നേരിടാനുള്ള വഴിയാണ് പ്രതിപക്ഷം നോക്കുന്നത്.

Amit Shah | പട് നയില്‍ ചേരുന്ന ബിജെപി വിരുദ്ധ പ്രതിപക്ഷ നേതൃയോഗത്തെ 'ഫോടോ സെഷന്‍' എന്ന് പരിഹസിച്ച് അമിത് ഷാ; എത്ര ശ്രമിച്ചാലും ജനങ്ങള്‍ നരേന്ദ്ര മോദിയെ തന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും എന്നും ആഭ്യന്തര മന്ത്രി

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുന്‍കയ്യെടുത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ്, തൃണമൂല്‍, ഡിഎംകെ, ആം ആദ്മി പാര്‍ടി, സമാജ് വാദി പാര്‍ടി, സിപിഎം, സിപിഐ, ആര്‍ജെഡി, ജെഡിയു, എന്‍സിപി, ശിവസേന (ഉദ്ധവ് താകറെ), ജെഎംഎം, പിഡിപി, നാഷനല്‍ കോണ്‍ഫറന്‍സ്, മുസ്ലിം ലീഗ്, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് (എം) എന്നിവയടക്കം 20 കക്ഷികള്‍ പങ്കെടുക്കുന്നുണ്ട്. ബി എസ് പി, ബി ആര്‍ എസ് എന്നീ പാര്‍ടികള്‍ പങ്കെടുക്കില്ല. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മായാവതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Keywords:  Amit Shah Takes a Jibe at the Opposition's Mega Unity Meet In Patna, Jammu Kashmir, News,  Amit Shah, Criticized, Opposition's Mega Unity Meet, Nitish Kumar, BJP, Politics, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia