NEET | നീറ്റ് ഫലം വന്നു, ഇനിയെന്ത്? പ്രവേശനം, കൗൺസിലിംഗ്, മികച്ച മെഡിക്കൽ കോളജുകൾ, അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (www.kvartha.com) ദേശീയ തലത്തിൽ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ (NEET UG) ഫലം ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. ആകെയുള്ള 99,013 എംബിബിഎസ്, 27,868 ബിഡിഎസ്, 52,720 ആയുഷ്, 525 ബിവിഎസ്‌സി, എഎച്ച്, 1,899 എയിംസ്, 249 ജിപ്മർ സീറ്റുകളിലേക്ക് പ്രവേശനം നൽകുന്നത് നീറ്റ് സ്‌കോർ അടിസ്ഥാനത്തിലാണ്. https://neet(dot)nta(dot)nic(dot)in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. ഈ വെബ്‌സൈറ്റിൽ നിന്ന് നീറ്റ് സ്‌കോർകാർഡ് ഡൗൺലോഡ് ചെയ്യാനും കഴിയും.

NEET | നീറ്റ് ഫലം വന്നു, ഇനിയെന്ത്? പ്രവേശനം, കൗൺസിലിംഗ്, മികച്ച മെഡിക്കൽ കോളജുകൾ, അറിയേണ്ടതെല്ലാം

കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പേർ നീറ്റ് പരീക്ഷ എഴുതിയത് ഇത്തവണയാണ്. 2023-ൽ 20, 38,596 വിദ്യാർഥികൾ പരീക്ഷ എഴുതുകയും 11,45,976 പേർ വിജയിക്കുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ പ്രവേശന പരീക്ഷയാണ് നീറ്റ്. പരീക്ഷ എഴുതുന്നവരിൽ ഏകദേശം 50% പേരും കുറഞ്ഞ യോഗ്യതാ മാർക്ക് നേടുന്നതിൽ പരാജയപ്പെടുന്നു.

കട്ട് ഓഫ് മാർക്കുകൾ

ഒരു ലക്ഷത്തിലധികം മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകന്റെ യോഗ്യത പരിഗണിക്കുന്നതിനുള്ള അടിസ്ഥാനം നീറ്റ് കട്ട് ഓഫ് ആണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്. 2023 ലെ ജനറൽ, ഇ ഡബ്ള്യു എസ് കട്ട്ഓഫ് സ്കോർ 715-117 ഉം ഒ ബി സി /എസ് സി /എസ് ടി വിഭാഗക്കാർക്ക് 116-93 ഉം ആണ്.

നീറ്റ് കൗൺസലിംഗ്

പ്രവേശനത്തിനുള്ള അടുത്ത ഘട്ടമായ നീറ്റ് കൗൺസലിംഗ് തീയതി മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (MCC) പ്രഖ്യാപിക്കും. ഫലം പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം നീറ്റ് കൗൺസലിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൗൺസിലിംഗ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് mcc(dot)nic(dot)in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാൻ നിർദേശിക്കുന്നു.

സംസ്ഥാന ക്വാട്ട

സംസ്ഥാന ക്വാട്ടയ്ക്കും സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന മറ്റ് സീറ്റുകൾക്കുമുള്ള കൗൺസലിംഗിനായി വിദ്യാർഥികളെ അവരുടെ താമസ സംസ്ഥാനങ്ങളിലേക്കും സംസ്ഥാന നിയമങ്ങൾക്കനുസൃതമായി മെറിറ്റ് ലിസ്റ്റിലേക്കും നിർദേശിക്കുകയും ഓൾ ഇന്ത്യ റാങ്ക് അടിസ്ഥാനമാക്കി കൗൺസിലിംഗ് അതോറിറ്റികൾ തയ്യാറാക്കുകയും ചെയ്യും. സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്കുള്ള കൗൺസിലിംഗും ബന്ധപ്പെട്ട സംസ്ഥാന കൗൺസലിംഗ് അതോറിറ്റി നടത്തും. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷകർ അതത് കൗൺസിലിംഗ് അതോറിറ്റികളും സ്ഥാപനങ്ങളും സന്ദർശിക്കാൻ നിർദേശിക്കുന്നു.

ഇന്ത്യയിലെ മികച്ച മെഡിക്കൽ കോളേജുകൾ

ഇന്ത്യയിലെ മികച്ച മെഡിക്കൽ കോളേജുകൾക്കായി എൻഐആർഎഫ് (NIRF) റാങ്കിംഗ് പരിശോധിക്കാം. നീറ്റ് ഫലം ആയിരിക്കും ഇന്ത്യയിലെ മികച്ച മെഡിക്കൽ കോളേജിലേക്കുള്ള പ്രവേശനത്തിന്റെ അടിസ്ഥാനം. എൻഐആർഎഫ് പട്ടിക പ്രകാരമുള്ള ഇന്ത്യയിലെ മികച്ച 10 മെഡിക്കൽ കോളേജുകൾ

1. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഡൽഹി
2. പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്, ചണ്ഡീഗഡ്
3. ക്രിസ്ത്യൻ മെഡിക്കൽ കോളജ്, വെല്ലൂർ, തമിഴ്നാട്
4. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് & ന്യൂറോ സയൻസസ്, ബാംഗ്ലൂർ, കർണാടക
5. ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ & റിസർച്ച്, പുതുച്ചേരി
6. അമൃത വിശ്വവിദ്യാപീഠം, കോയമ്പത്തൂർ, തമിഴ്നാട്
7. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ലഖ്‌നൗ, ഉത്തർപ്രദേശ്
8. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരണാസി, ഉത്തർപ്രദേശ്
9. കസ്തൂർബ മെഡിക്കൽ കോളേജ്, മണിപ്പാൽ, കർണാടക
10. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം

Keywords: News, National, New Delhi, NEET Result, NEET UG, Admission, Counselling, Education,   All Your NEET UG Related Doubts Answered Here for Next Step Like Admission, Counselling and More. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia