Accidental Death | അപകടമറിഞ്ഞ് തടിച്ചുകൂടിയവര്‍ മരിച്ചെന്ന് കരുതി കാഴ്ചക്കാരായി നിന്നു; കാറിടിച്ച് റോഡരികില്‍ വീണ യുവാവിന് ചോരവാര്‍ന്ന് ദാരുണാന്ത്യം
Jun 8, 2023, 09:07 IST
ആലപ്പുഴ: (www.kvartha.com) തുറവൂരില്‍ കാറിടിച്ച് റോഡരികില്‍ വീണ യുവാവിന് ചോരവാര്‍ന്ന് ദാരുണാന്ത്യം. കോടംതുരുത്ത് മഴത്തുള്ളി വീട്ടില്‍ പരമേശ്വരന്റെ മകന്‍ ധനീഷാണ് (29) മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് ദേശീയപാതയില്‍ കോടംതുരുത്ത് ഗവ. എല്‍പി സ്‌കൂളിനു മുന്നിലാണ് അപകടമുണ്ടായത്.
മിലില്‍ (Mill) പോയി അറക്കാനുള്ള തടി കൊടുത്തശേഷം ട്രോളിയുമായി മടങ്ങുകയായിരുന്ന ധനീഷിനെയും കാല്‍നട യാത്രക്കാരനായ രാഹുലി(30)നെയും നിയന്ത്രണം വിട്ടെത്ത കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാഹുലിനു പരുക്കേറ്റെങ്കിലും ബോധമുണ്ടായിരുന്നു.
തുടര്‍ന്ന് കാര്‍ യാത്രക്കാര്‍ വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ രാഹുലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഈ സമയം, ചോരയില്‍ കുളിച്ചു ചലനമറ്റു കിടന്നിരുന്ന ധനീഷ് മരിച്ചെന്നു കരുതി ഇതില്‍ കയറ്റിയില്ലെന്നാണ് വിവരം. അപകടം നടന്ന ഉടന്‍ ആളുകള്‍ ഓടിക്കൂടിയെങ്കിലും ധനീഷ് മരിച്ചെന്ന് കരുതി അവരും കാഴ്ചക്കാരായി നിന്നു.
20 മിനുറ്റോളം റോഡരികില്‍ ചോരവാര്‍ന്ന് കിടന്ന യുവാവിനെ ഓടിയെത്തിയ രണ്ട് അധ്യാപികമാര്‍ ഇടപെട്ടാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
സമീപത്തെ കോടംതുരുത്ത് ഗവ. എല്‍പി സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന എം ധന്യയും ജെസി തോമസുമാണ് റോഡിലെ ആള്‍കൂട്ടം കണ്ട് അന്വേഷിച്ചെത്തിയത്. ധനീഷിനെ ഇരുവരും ചേര്‍ന്നു നിവര്‍ത്തിക്കിടത്തി നാഡിമിടിപ്പ് പരിശോധിച്ചപ്പോള്‍ ജീവനുണ്ടെന്നു മനസിലായതോടെ അതുവഴി വന്ന വാഹനം കൈകാട്ടി നിര്‍ത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും ധനീഷിനെ അന്വേഷിച്ച് സഹോദരന്‍ നിധീഷും എത്തിയിരുന്നു.
തുറവൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിപ്പോയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ രാഹുല്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂടര്‍ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നു കുത്തിയതോട് പൊലീസ് പറഞ്ഞു. സതിയാണ് ധനീഷിന്റെ മാതാവ്. മറ്റു സഹോദരങ്ങള്‍: ബിനീഷ്, നിഷ.
Keywords: News, Kerala, Kerala-News, Alappuzha, Youth Died, Road Accident, Accidental Death, Alappuzha-News, Accident-News, Alappuzha: Youth died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.