ആലപ്പുഴ: (www.kvartha.com) ദേശീയപാതയില്‍ പുന്നപ്ര പവര്‍ ഹൗസിന് സമീപം വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ ആമയിട ആതിര ഭവനത്തില്‍ അനന്തു ഷാജി (23), അമ്പലപ്പുഴ കരൂര്‍ കിഴക്ക് പ്രസീത സദനത്തില്‍ അനില്‍ കുമാറിന്റെ മകന്‍ അഭിജിത്ത് (22) എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിന്‍ഡറുമായെത്തിയ ടാങ്കര്‍ ലോറിയിടിച്ചാണ് അപകടം സംഭവിച്ചത്.
പുലര്‍ചെ 12.50ന് ആയിരുന്നു അപകടം. ബൈക് യാത്രികരായ യുവാക്കള്‍ ടാങ്കര്‍ ലോറിയുടെ അടിയില്‍പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു യുവാവിനെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാങ്കര്‍ ലോറിയുടെ അടിയില്‍പെട്ട യുവാക്കളെ നാട്ടുകാരും പുന്നപ്ര പൊലീസും ചേര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News, Kerala, Kerala-News, Alappuzha-News, Accident-News, Alappuzha, Youths, Died, Road Accident, Accidental Death, Tanker Lorry, Alappuzha: Two Youth Dies In Road Accident.