Accidental Death | മകളോടൊപ്പം യാത്ര ചെയ്യവെ സ്‌കൂടര്‍ മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Jun 5, 2023, 11:39 IST
ആലപ്പുഴ: (www.kvartha.com) ശവക്കോട്ടപ്പാലത്തിന് സമീപം വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാണാവള്ളി പുരയിടം വീട്ടില്‍ ഓടോറിക്ഷാ ഡ്രൈവര്‍ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണ് വഴിച്ചേരി ജംഗ്ഷന് സമീപം സ്‌കൂടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് മരിച്ചത്.
സ്‌കൂടര്‍ ഓടിച്ചിരുന്ന മകള്‍ അന്‍സന(20)യെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറാട്ടുവഴിയിലെ കടയില്‍ പോയി തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് അപകടം നടന്നത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാലത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു സംഭവം.
ഇവിടുത്തെ റോഡില്‍ സിമന്റ് കട്ടകള്‍ ഇളകിക്കിടക്കുന്ന നിലയിലാണ്. ഈ ഭാഗത്ത് വെളിച്ചവുമില്ലായിരുന്നു. പെട്ടെന്ന് ബ്രേക് ചെയ്തപ്പോള്‍ സിമന്റ് കട്ടകളില്‍ കയറി സ്‌കൂടര്‍ മറിയുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡില്‍ തലയടിച്ചു വീണ സഫിയത്തിനെ ആലപ്പുഴ ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇളയ മകള്‍: ആല്‍ഫിയ.
Keywords: News, Kerala, Kerala-News, Accident-News, Accident, Accidental Death, Road Accident, Death, Daughter, Housewife, Regional-News, Alappuzha: House wife died in scooter accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.