Fined KSEB | എ ഐ കാമറ പണി തുടങ്ങി; മരച്ചില്ല വെട്ടാന്‍ തോട്ടിയുമായി പോയ കെ എസ് ഇ ബിയുടെ ജീപിന് പിഴയിട്ടത് 20,500 രൂപ

 


കല്‍പ്പറ്റ: (www.kvartha.com) എ ഐ കാമറ പണി തുടങ്ങി. മരച്ചില്ല വെട്ടാന്‍ തോട്ടിയുമായി പോയ കെ എസ് ഇ ബിയുടെ ജീപിന് പിഴയിട്ടത് 20,500 രൂപ. വയനാട് അമ്പലവയല്‍ സെക്ഷന്‍ ഓഫിസിലെ ജീപിനാണ് പുറത്തേക്ക് തള്ളി നില്‍ക്കുന്ന വിധത്തില്‍ തോട്ടി കെട്ടിയതിന് 20,000 രൂപയും ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 500 രൂപയും പിഴ ഇട്ടത്.

ചില്ല വെട്ടാന്‍ സാധാരണ ചെയ്യുന്നത് പോലെ തോട്ടി ജീപിന് മുകളില്‍ കെട്ടിവെച്ച് കൊണ്ടുപോയത് എഐ കാമറയില്‍ പതിഞ്ഞതാണ് പിഴയിടാന്‍ കാരണം. കെ എസ് ഇ ബിക്ക് വേണ്ടി കരാറടിസ്ഥാനത്തില്‍ ഓടുകയായിരുന്ന ജീപിനാണ് പണികിട്ടിയത്. ജൂണ്‍ ആറിന് പിഴയിട്ടത് ചിത്രം സഹിതം 17നാണ് വാഹന ഉടമക്ക് ലഭിച്ചത്.

Fined KSEB | എ ഐ കാമറ പണി തുടങ്ങി; മരച്ചില്ല വെട്ടാന്‍ തോട്ടിയുമായി പോയ കെ എസ് ഇ ബിയുടെ ജീപിന് പിഴയിട്ടത് 20,500 രൂപ

പിഴ ഒഴിവാക്കാന്‍ മോടോര്‍ വാഹന വകുപ്പിനെ സമീപിക്കാനാണ് തീരുമാനമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു. മഴക്കാലമായതോടെ ലൈനില്‍ അറ്റകുറ്റപ്പണികള്‍ വര്‍ധിക്കും. ഈ സാഹചര്യത്തില്‍ തോട്ടിയുമായി പോകുമ്പോള്‍ വീണ്ടും പിഴവരുമോയെന്നാണ് കെ എസ് ഇ ബിക്കായി കരാറടിസ്ഥാനത്തില്‍ ഓടുന്ന വാഹന ഉടമയുടെ ചോദ്യം.

Keywords:  AI camera fined KSEB's jeep Rs 20,500, Wayanad, News, KSEB Fined, AI camera, Jeep, Seat Belt, Driver, Photo, Motor Vehicle, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia