Follow KVARTHA on Google news Follow Us!
ad

Ma'adani | പിതാവിന്റെ ആരോഗ്യസ്ഥിതി മോശം; പിഡിപി ചെയര്‍മാന്‍ അബ്ദുൽ നാസര്‍ മഅ്ദനി കേരളത്തിലേക്ക്

യാത്രാ ചെലവുകളില്‍ സര്‍കാര്‍ ഇളവ് നല്‍കിയേക്കുമെന്ന് സൂചന Abdul Nazer Madani, Kerala, Father, Bengaluru
ബെംഗ്‌ളൂറു: (www.kvartha.com) പിഡിപി നേതാവ് അബ്ദുൽ നാസര്‍ മഅ്ദനി തിങ്കളാഴ്ച കേരളത്തിലെത്തും. ഉച്ചയ്ക്ക് ശേഷമുള്ള ഫ്‌ളൈറ്റില്‍ എറണാകുളത്തെത്തും. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച മഅ്ദനിക്ക് 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്.

പിതാവിന്റെ ആരോഗ്യസ്ഥിതി മോശം ആയതിനെ തുടര്‍ന്നാണ് കേരളത്തിലേക്ക് വരാന്‍ അനുമതി ലഭിച്ചത്. കൊല്ലത്തുള്ള പിതാവിനെ കണ്ട ശേഷം ജൂലൈ ഏഴിനാകും മടക്കം. മഅ്ദനിയുടെ യാത്രാ ചെലവുകളില്‍ സര്‍കാര്‍ ഇളവ് നല്‍കിയേക്കുമെന്നാണ് സൂചന.

അബ്ദുൽ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൊണ്ട് ബെംഗ്‌ളൂറു കമീഷനര്‍ ഓഫീസില്‍ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. യാത്രയ്ക്ക് കൃത്യം ചെലവ് എത്ര നല്‍കണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. 

രോഗബാധിതനായ പിതാവിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതി അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍ പാലിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. കര്‍ണാടക പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കണം മഅ്ദനി കേരളത്തിലേക്ക് വരേണ്ടത്. 

എന്നാല്‍ മഅ്ദനിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ വന്‍ തുക ചെലവാകുമെന്നും ഇത് തങ്ങള്‍ക്ക് താങ്ങാനാകില്ലെന്നുമായിരുന്നു ആദ്യം കര്‍ണാടക പൊലീസ് സ്വീകരിച്ച നിലപാട്. നിബന്ധനകളില്‍ കര്‍ണാടക സര്‍കാര്‍ ഇളവ് വരുത്തിയതോടെയാണ് മഅ്ദനിക്ക് കേരളത്തിലേത്ത് വരാന്‍ സാഹചര്യമൊരുങ്ങുന്നത്.

News, National, National-News, Abdul Nazer Madani, Kerala, Father, Bengaluru, Supreme Court of  India, Police, Travel, Flight, Expense, Govt, Abdul Nazer Ma'adani to Kerala for meet father.


Keywords: News, National, National-News, Abdul Nazer Madani, Kerala, Father, Bengaluru, Supreme Court of  India, Police, Travel, Flight, Expense, Govt, Abdul Nazer Ma'adani to Kerala for meet father. 

Post a Comment