'പാശ്ചാത്യർ പൊറോട്ടയും ബീഫും കഴിക്കാറുണ്ട്. എന്നാൽ അവർ അതിനൊപ്പം സാലഡും കഴിക്കുന്നു. അവർ ധാരാളം പച്ചക്കറിയും പഴങ്ങളും കഴിക്കുന്നുണ്ട്. എന്നാൽ നമ്മളിൽ എത്രപേർ ഇത് കഴിക്കും. നമ്മുടെ നാട്ടിലെ പരമ്പരാഗത ഭക്ഷണങ്ങളായ അവിയൽ, തോരൻ എന്നിവയിൽ ധാരാളം പച്ചക്കറികളും മഞ്ഞളും കറിവേപ്പിലയുമൊക്കെ അടങ്ങിയിട്ടുണ്ട്. എന്നാൽ അവ എത്രത്തോളം കുട്ടികൾക്ക് കൊടുക്കാറുണ്ട്. നമ്മളിൽ എത്രപേർ കുട്ടികളുടെ ടിഫിൻബോക്സിൽ വാഴപ്പിണ്ടിത്തോരൻ വെക്കാറുണ്ട്. ഫാസ്റ്റ് ഫുഡ് ഭക്ഷണരീതി അതിവേഗം മനുഷ്യനെ കൊല്ലും', ഡോ. വി പി ഗംഗാധരനെ ഉദ്ധരിച്ച് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്‌തു.
എല്ലാ ചുവന്ന മാംസങ്ങളും പ്രശ്നമാണ്. ഇടയ്ക്കിടെ ചികൻ കഴിക്കാം, വല്ലപ്പോഴും മടനും (Mutton) കഴിക്കാം. ചെറിയ മീനുകൾ ധാരാളമായി കഴിക്കാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണത്തിന് ഒരു പ്ലേറ്റിൽ 50% പഴങ്ങളും പച്ചക്കറികളും, 25% ധാന്യങ്ങളും, 25% പ്രോടീനും അടങ്ങിയിരിക്കണം. ഫൈബർ കുറഞ്ഞ ഭക്ഷണത്തിലേക്ക് വഴുതിവീഴുമ്പോഴാണ് വൻകുടൽ അർബുദം വരുന്നത്. ഫാസ്റ്റ് ഫുഡ് വേഗത്തിൽ കൊല്ലുന്നു. ശാരീരിക വ്യായാമവും ഒരുപോലെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പല രോഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കാൻസർ അപകടകരമല്ല. ഇത് തടയാനും പരിശോധിക്കാനും കഴിയും. കേരളത്തിൽ പ്രതിദിനം 120ൽ കൂടുതൽ കാൻസർ കേസുകൾ റിപോർട് ചെയ്യുന്നുണ്ട്. ഇതിന് പല കാരണങ്ങളുണ്ട്. കേരളത്തിൽ മൊത്തത്തിലുള്ള ആയുർദൈർഘ്യം കൂടുതലാണെന്നതും പ്രായമാകുമ്പോൾ കാൻസർ വരാനുള്ള സാധ്യതയും കൂടുതലാണ് എന്നതുമാണ് ഒരു കാരണം. മറ്റൊരു കാരണം, മറ്റ് പല സംസ്ഥാനങ്ങളേക്കാളും മികച്ച ആരോഗ്യസംരക്ഷണ സംവിധാനമാണ് നമുക്കുള്ളത്, മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ എല്ലാ കേസുകളും രജിസ്റ്റർ ചെയ്യപ്പെടുന്നു എന്നതാണ്. മൂന്നാമത്തെ കാരണം, കാൻസർ കേസുകൾ തീർച്ചയായും വർധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്.
പുരുഷന്മാരിലെ കാൻസർ കേസുകളിൽ 30 മുതൽ 50% വരെ പുകയിലയുമായി ബന്ധപ്പെട്ടതാണ്. അമിതമായ മദ്യപാനവും ക്യാൻസർ സാധ്യത വർധിപ്പിക്കുന്നു. മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരിൽ കാൻസർ സാധ്യത കൂടുന്നു. നല്ല ജീവിതശൈലിയിലൂടെയും സമയബന്ധിതമായ പരിശോധനയിലൂടെയും ഒരാൾക്ക് കാൻസർ സാധ്യത 50% കുറയ്ക്കാം. പുകവലി, മദ്യപാനം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം എന്നിവയോട് 'നോ' പറഞ്ഞാൽ 30% കാൻസർ കേസുകളും തടയാനാകും. അടുത്ത 30% സെർവികൽ, പ്രോസ്‌റ്റേറ്റ്, സ്തനാർബുദം എന്നിവ പോലെ പരിശോധിക്കാൻ കഴിയാവുന്നവയാണ്, നേരത്തെ കണ്ടെത്തിയാൽ ഭേദമാക്കാനാകും. 50% അർബുദങ്ങളും തടയാൻ കഴിയുമെന്ന് നമുക്ക് സുരക്ഷിതമായി പറയാൻ കഴിയും. സ്ത്രീകളില്‍ കൂടുതലായും കാണുന്നത് സ്തനാര്‍ബുദമാണ്.കൃത്യസമയത്ത് നടത്തുന്ന രോഗനിര്‍ണയം രോഗം ഭേദമാകാനുള്ള സാധ്യത കൂട്ടുന്നുവെന്നും ഡോ. വി പി ഗംഗാധരൻ പറഞ്ഞു.
Keywords: News, Kerala, Thiruvananthapuram, Cancer Disease, Health Tips, Health, '50% cancers can be prevented', says Dr VP Gangadharan.