Follow KVARTHA on Google news Follow Us!
ad

Bomb Blast | പന്താണെന്ന് തെറ്റിദ്ധരിച്ച് ബോംബ് കൊണ്ട് കളിച്ചു; പൊട്ടിത്തെറിച്ച് പശ്ചിമ ബംഗാളില്‍ 5 കുട്ടികള്‍ക്ക് പരുക്ക്

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി West Bengal, Murshidabad, Police, Kids, Injured
കൊല്‍കത്ത: (www.kvartha.com) കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് കുട്ടികള്‍ക്ക് പരുക്കേറ്റു. അഞ്ച് കുട്ടികള്‍ക്കാണ് പരുക്കേറ്റത്. പന്താണെന്ന് തെറ്റിദ്ധരിച്ച് കുട്ടികള്‍ ബോംബ് ഉപയോഗിച്ച് കളിക്കുമ്പോഴായിരുന്നു സംഭവം. വിവരമറിഞ്ഞ് ഫറാക്ക പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

പശ്ചിമ ബംഗാളില്‍ മുര്‍ശിദാബാദിലെ ഫറാക്കയിലെ ഇമാംനഗറില്‍ കുട്ടികളുടെ കളിമൈതാനത്തിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെ കുട്ടികള്‍ മാമ്പഴത്തോട്ടത്തില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവമെന്ന് പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. 

ആളൊഴിഞ്ഞ സ്ഥലത്ത് ബോംബ് കണ്ടെത്തിയ കുട്ടികള്‍ അത് പന്താണെന്ന് തെറ്റിദ്ധരിച്ച് കളിക്കുകയായിരുന്നു. ഇതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപോര്‍ട്. പരുക്കേറ്റ കുട്ടികളെ ബെന്നിഗ്രാം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. 

പഞ്ചായത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാപക അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ക്രമസമാധാന നില സംബന്ധിച്ച് പ്രതിപക്ഷ പാര്‍ടികളില്‍ നിന്നും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് നിന്നും കടുത്ത വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം.

News, National, National-News, West Bengal, Murshidabad, Police, Kids, Injured, 5 children injured in crude bomb blast in West Bengal.


Keywords: News, National, National-News, West Bengal, Murshidabad, Police, Kids, Injured, 5 children injured in crude bomb blast in West Bengal.

 



Post a Comment