Arrested | 'പൊതുമധ്യത്തില്‍ ഭാര്യയെ പൂര്‍ണ നഗ്‌നയാക്കി ക്രൂരമായി മര്‍ദിച്ച് അവശയാക്കി ഭര്‍ത്താവും കൂട്ടുകാരും'; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍; 4പേര്‍ അറസ്റ്റില്‍
Jun 1, 2023, 13:20 IST
അഹ് മദാബാദ്: (www.kvartha.com) പൊതുമധ്യത്തില്‍ ഭര്‍ത്താവും കൂട്ടുകാരും ഭാര്യയെ പൂര്‍ണ നഗ്‌നയാക്കി ക്രൂരമായി മര്‍ദിച്ച് അവശയാക്കിയെന്ന് പരാതി. ഗുജറാതിലെ ദാഹോദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പെടെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഒന്നര വര്‍ഷത്തോളമായി ഭര്‍ത്താവിനെയും നാലു കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. അവിടെ ദിവസ വേതനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇതേതുടര്‍ന്ന് കടുത്ത അമര്‍ഷത്തിലായിരുന്നു ഭര്‍ത്താവ്. തുടര്‍ന്നാണ് കഴിഞ്ഞദിവസം ആളുകളെ കൂട്ടിവന്ന് യുവതിയെ ആക്രമിച്ചത്.
രാമപുരയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ യുവതിയേയും കൂടെ കഴിയുന്ന ആളേയും അയാളുടെ മാതാവ് ക്ഷണിച്ചിരുന്നു. യുവതിയുടെ മുന്‍ ഭര്‍ത്താവിനേയും ക്ഷണിച്ചിരുന്നു. രാമപുരയില്‍ നിന്നാണ് ഭര്‍ത്താവും മൂന്നുപേരും ചേര്‍ന്ന് യുവതിയെയും ഇവര്‍ക്കൊപ്പം താമസിച്ചിരുന്നയാളേയും കാറില്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇവരെ മാര്‍ഗാലയിലെത്തിച്ചു. ഇവിടെവച്ചാണ് യുവതിയെ നഗ്‌നയാക്കി മര്‍ദിച്ചത്. സമീപത്തുണ്ടായിരുന്ന ഒരാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളാണ് യുവതി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.
Keywords: 4 arrested for assaulting woman, Ahmedabad, News, Crime, Criminal Case, Police, Arrested, Complaint, Social Media, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.