Assaulted | കര്‍ണാടകയില്‍ വീണ്ടും സദാചാര ഗുണ്ടാ ആക്രമണം; പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍ത്തീരത്തെത്തിയ ആണ്‍കുട്ടികളെ ഒരു സംഘം തല്ലിച്ചതച്ചതായി പരാതി; കേസ്
Jun 2, 2023, 08:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയില്‍ വീണ്ടും സദാചാര ഗുണ്ടാ ആക്രമണം. പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍ത്തീരത്തെത്തിയ ആണ്‍കുട്ടികളെ ഒരു സംഘം തല്ലിച്ചതച്ചതായി പരാതി. വ്യാഴാഴ്ച രാത്രി സോമേശ്വര ബീചിലാണ് അക്രമം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
മംഗ്‌ളൂറു പൊലീസ് കമീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിന്‍ പറയുന്നത്: മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം കടല്‍ത്തീരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് ഏതാനും പേര്‍ ഇവരെ തടഞ്ഞത്. തുടര്‍ന്ന് അവര്‍ മൂന്ന് ആണ്‍കുട്ടികളെയും ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ വാക് തര്‍ക്കമായി.
ആണ്‍കുട്ടികള്‍ മൂന്ന് പേരും മുസ്ലിം മതവിഭാഗത്തില്‍ നിന്നുള്ളവരും പെണ്‍കുട്ടികള്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരുമായിരുന്നു. അക്രമികള്‍ മൂന്ന് യുവാക്കളെയും മര്‍ദിച്ചശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. രാത്രി 7.20 ഓടെയായിരുന്നു സംഭവം.
കുറച്ച് ആളുകള്‍ വന്ന് ഇവരോട് പേരടക്കമുള്ള വിവരങ്ങള്‍ ചോദിച്ചശേഷം മൂന്ന് ആണ്‍കുട്ടികളെയും മര്‍ദിക്കുകയായിരുന്നു. പൊലീസെത്തിയാണ് യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മര്‍ദനമേറ്റ മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും മെഡികല്‍ കോളജില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്. അക്രമികളെ കുറിച്ച് അന്വേഷിച്ച് വരുന്നു. രണ്ട് ടീമുകളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Crime-News, Crime, Muslim Boys, Assaulted, Female Friends, Mangaluru, Police Case, Accused, 3 Boys assaulted for hanging out with female Hindu friends in Mangaluru.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

