Inspections | 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാംപയ്‌ന്റെ ഭാഗമായി 10 ദിവസങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് നടത്തിയത് 2,228 മഴക്കാല പ്രത്യേക പരിശോധനകള്‍

 


തിരുവനന്തപുരം: (www.kvartha.com) 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാംപയ്‌ന്റെ ഭാഗമായി സംസ്ഥാനത്ത് 10 ദിവസങ്ങളിലായി ആകെ 2,228 മഴക്കാല പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപറേഷന്‍ മത്സ്യയുടെ ഭാഗമായി 479 പരിശോധനകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 1749 പരിശോധനകളുമാണ് നടത്തിയത്.

Inspections |  'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാംപയ്‌ന്റെ ഭാഗമായി 10 ദിവസങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് നടത്തിയത് 2,228 മഴക്കാല പ്രത്യേക പരിശോധനകള്‍

ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓപറേഷന്‍ മത്സ്യയുടെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഓപറേഷന്‍ മത്സ്യയുടെ ഭാഗമായി 741 സാമ്പിളുകള്‍ ശേഖരിച്ചു. 58 പേര്‍ക്ക് നോടീസ് നല്‍കി. 2546 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.

സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 10 ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1749 പരിശോധനകള്‍ നടത്തി. 278 സ്റ്റാറ്റിയൂടറി സാമ്പിളുകള്‍, 1381 സര്‍വൈലന്‍സ് സാമ്പിളുകള്‍ ലാബില്‍ പരിശോധനയ്ക്കായി ശേഖരിച്ചു. 146 കോംപൗന്‍ഡിംഗ് നോടീസ്, 225 റെക്ടിഫികേഷന്‍ നോടീസ് എന്നിവ വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നല്‍കി. 7.74 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്.

Keywords:  2,228 monsoon special inspections conducted in 10 days, Thiruvananthapuram, News, Monsoon Special Inspections, Conducted, Food, Campaign, Operation, Notice, Kerala.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia