Found Dead | 'കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിയില്‍പെട്ട യുവാവിനെ പ്രണയിച്ചതിന് പിതാവ് മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; വിവരമറിഞ്ഞ് കാമുകന്‍ ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കി'

 


ബെംഗ്ലൂര്‍: (www.kvartha.com) കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയില്‍പെട്ട യുവാവിനെ പ്രണയിച്ചതിന് ഇരുപതുകാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി പൊലീസ്. കാമുകിയുടെ മരണ വാര്‍ത്തയറിഞ്ഞ കാമുകന്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് കെജിഎഫ് എസ്പി കെ ധര്‍ണീദേവി പറയുന്നത്:

കെജിഎഫിലെ ബംഗാര്‍പേട്ടില്‍ താമസിക്കുന്ന കൃഷ്ണമൂര്‍ത്തിയാണ് മകള്‍ കീര്‍ത്തിയെ കൊലപ്പെടുത്തിയത്. ഇരുപത്തിനാലുകാരനായ ഗംഗാധര്‍ എന്നയാളുമായുള്ള കീര്‍ത്തിയുടെ അടുപ്പത്തെച്ചൊല്ലി കൃഷ്ണമൂര്‍ത്തി മകളുമായി നിരന്തരം വഴക്കടിച്ചിരുന്നു.

ഗംഗാധറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം രാവിലെ കൃഷ്ണമൂര്‍ത്തി മകളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ഇതിനിടെ കൃഷ്ണമൂര്‍ത്തി മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം വീട്ടിലെ ഫാനില്‍ കെട്ടിത്തൂക്കി.

Found Dead | 'കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിയില്‍പെട്ട യുവാവിനെ പ്രണയിച്ചതിന് പിതാവ് മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; വിവരമറിഞ്ഞ് കാമുകന്‍ ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കി'

വിവരം അറിഞ്ഞെത്തിയ പൊലീസിനു സംശയം തോന്നിയതിനെ തുടര്‍ന്ന് കൃഷ്ണമൂര്‍ത്തിയെ ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകം പുറത്തുവന്നത്. കീര്‍ത്തി മരിച്ച വിവരം അറിഞ്ഞ കാമുകന്‍ ഗംഗാധര്‍ സമീപത്തുള്ള റെയില്‍വേ ട്രാകിലെത്തി ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്തു.

Keywords:  20 Year Old Girl Found Dead In House, Bengaluru, News, Girl Found Dead, Hanged, Police, Accused, Arrest, Police, National.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia