Deadline | ശ്രദ്ധിക്കുക: ഈ 2 കാര്യങ്ങൾ ചെയ്യാനുള്ള അവസാന തീയതി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; ഉടൻ ചെയ്തില്ലെങ്കിൽ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം

 


ന്യൂഡെൽഹി: (www.kvartha.com) ജൂൺ 30ന് പൂർത്തിയാക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. ജൂലൈ ഒന്ന് മുതൽ ഇവയ്ക്ക് കനത്ത പിഴ നൽകേണ്ടിവന്നേക്കാം. ഇത് പോക്കറ്റിനെ നേരിട്ട് ബാധിക്കും. ആധാർ-പാൻ ബന്ധിപ്പിക്കൽ മുതൽ ബാങ്ക് ലോക്കർ കരാർ വരെയുള്ള നിരവധി കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ ജോലികളെല്ലാം തീർപ്പാക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയാണ്.

Deadline | ശ്രദ്ധിക്കുക: ഈ 2 കാര്യങ്ങൾ ചെയ്യാനുള്ള അവസാന തീയതി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; ഉടൻ ചെയ്തില്ലെങ്കിൽ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം

പാൻ-ആധാർ ലിങ്കിംഗ്

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആണ്. ഈ രണ്ട് രേഖകളും ലിങ്ക് ചെയ്‌തില്ലെങ്കിൽ, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതടക്കം നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി അത്തരമൊരു സാഹചര്യത്തിൽ, ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ, പെട്ടെന്ന് തന്നെ ലിങ്ക് ചെയ്യുക. നേരത്തെ, പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31 ആയിരുന്നു.

ബാങ്ക് ലോക്കർ കരാർ

ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള സമയപരിധിയും വെള്ളിയാഴ്ച അവസാനിക്കും. വിവിധ ബാങ്കുകളിൽ ലോക്കറുകളുള്ള ഉപഭോക്താക്കൾ പുതുക്കിയ ലോക്കർ കരാറുകളിൽ ജൂൺ 30-നകം ഒപ്പുവെക്കണം. ജൂൺ 30 നുള്ളിൽ ആവശ്യമായ നടപടിക്രമങ്ങളുടെ 50 ശതമാനവും സെപ്റ്റംബർ 30 നകം 75 ശതമാനം നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. 2023 ഡിസംബർ 31-നകം പുതുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാകും.

ഏതെങ്കിലും തരത്തിലുള്ള തീപിടിത്തമോ മോഷണമോ സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്നതിനാണ് ആർബിഐ പുതിയ നയം രൂപീകരിച്ചത്. ബാങ്ക് ലോക്കറിന്റെ പുതിയ കരാറിൽ ഉപഭോക്താക്കൾ ഒപ്പുവെച്ചില്ലെങ്കിൽ, ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ ബാധകമാകില്ല. ഇതുമൂലം ഉപഭോക്താക്കൾക്ക് നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം.

Keywords: News, National, News Delhi, Aadhar Card, Aadhar Update, UIDAI, Bank Locker Rules,   2 tasks to be wrapped up before the June 30 deadline.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia