കോഴിക്കോട്: (www.kvartha.com) ഇരുവഞ്ഞിപ്പുഴയില്‍ നാരങ്ങാത്തോട് പതങ്കയത്തില്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പുഴയില്‍ അകപ്പെട്ട യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി. ഹോംഗാര്‍ഡും മിനാര്‍ പവര്‍ ഹൗസിലെ ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലപ്പുറം താനൂര്‍ സ്വദേശികളായ രണ്ട് യുവാക്കളാണ് മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയത്.
ശക്തമായ ഒഴുക്കില്‍ പാറയില്‍ കയറി നിന്ന ഇവര്‍ക്ക് കയര്‍ ഇട്ടുകൊടുത്താണ് രക്ഷപ്പെടുത്തിയത്. ഉള്‍വനത്തില്‍ കനത്ത മഴ പെയ്തതാണ് പെട്ടെന്ന് പുഴയില്‍ മലവെള്ളപ്പാച്ചിലിനു കാരണമായതെന്ന് പ്രദേശവാസികള്‍ പറയുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ പതങ്കയത്തില്‍ 20 പേരാണ് അപകടത്തില്‍പ്പെട്ടു മരിച്ചത്. ഇതുമൂലം പതങ്കയത്തേക്കുള്ള പ്രവേശനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ നിരോധനങ്ങള്‍ എല്ലാം അവഗണിച്ചാണ് സഞ്ചാരികള്‍ പതങ്കയത്ത് എത്തുന്നത്.

Keywords: Youth rescued from Iruvanjippuzha Kozhikode, Kozhikode, News, Rescued, Rope, Rain, Tourists, Natives, Home Guard, Kerala.