Follow KVARTHA on Google news Follow Us!
ad

Obituary | പയ്യോളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരുക്ക്

ഞായറാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം Accidental Death, Injury, Kerala News, മലയാളം-വാർത്തകൾ
പയ്യോളി: (www.kvartha.com) ദേശീയപാത ഇരിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഭാര്യയ്ക്ക് പരുക്കേറ്റു. കൂടെയുണ്ടായിരുന്ന രണ്ടു വയസ്സുള്ള മകന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വടകര നഗരസഭാ പാര്‍കിനു സമീപം കോരപറമ്പത്ത് ശ്രീധരന്‍ - നാരായണി ദമ്പതികളുടെ ഏക മകന്‍ ആര്‍ ടി ശ്രീനാഥ് (34) ആണ് മരിച്ചത്.

Youth Died in Road Accident, Kozhikode, News, Accidental Death, Injury, Family, Sreenath, Accident, Child, Kerala.

ഒപ്പമുണ്ടായിരുന്ന ഭാര്യ അവന്യയ്ക്ക് (28) കൈയ്ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. ശ്രീനാഥും കുടുംബവും എറണാകുളത്തുനിന്നു വരികയായിരുന്നു. നാലു വര്‍ഷം മുന്‍പുണ്ടായ ബൈക് അപകടത്തില്‍ ശ്രീനാഥിന്റെ ഇടതു കാല്‍പാദം മുറിച്ചു മാറ്റിയിരുന്നു. വടകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

Keywords: Youth Died in Road Accident, Kozhikode, News, Accidental Death, Injury, Family, Sreenath, Accident, Child, Kerala. 

Post a Comment