മാനന്തവാടി: (www.kvartha.com) കഞ്ചാവ് കേസില്‍പെട്ട് ജയിലിലായ പ്രതി നല്ല നടപ്പിനെ തുടര്‍ന്ന് ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വര്‍ഗീസാണ് ജാമ്യ വ്യവസ്ഥ ലംഘിക്കുകയും കുറ്റകൃത്യത്തിലേര്‍പ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായത്. തുടര്‍ന്ന് മാനന്തവാടി സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് വര്‍ഗീസിനെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 250 ഗ്രാം കഞ്ചാവുമായി വര്‍ഗീസിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വിവിധ കേസുകളില്‍ പെട്ട് ജാമ്യത്തിലിറങ്ങിയതിനിടെയാണ് ഇയാള്‍ കഞ്ചാവുമായി പിടിയിലാകുന്നത്. തുടര്‍ന്ന് ജാമ്യത്തിലെ നല്ലനടപ്പ് വ്യവസ്ഥ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കുന്നതിന് ചൊവ്വാഴ്ച പൊലീസ് കോടതിയില്‍ റിപോര്‍ട് സമര്‍പ്പിച്ചിരുന്നു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കോടയില്‍ ഹാജരാക്കുകയും ചെയ്തു. 2020 ജൂണില്‍ പീച്ചംകോടുള്ള വീട്ടില്‍നിന്നും പത്ത് പവന്റെ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വാചുകളുമടക്കം നാലു ലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷണം നടത്തിയെന്ന കുറ്റത്തിന് ഇയാള്‍ക്കെതിരെ വെള്ളമുണ്ട പൊലീസില്‍ കേസുണ്ട്. കൂടാതെ നിരവധി കഞ്ചാവ് കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2022 ജൂലൈയിലാണ് ഇയാള്‍ക്ക് കോടതിയില്‍നിന്നും നല്ലനടപ്പിന് ജാമ്യം അനുവദിച്ചത്.
Keywords: Youth Arrested with Ganja, Mananthavady, Ganja, Arrested, Court, Remand, News, Police, Bail, Report, Theft, Kerala.