Follow KVARTHA on Google news Follow Us!
ad

Arrested | കായിക താരങ്ങളായ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഒളിഞ്ഞു നോക്കി ശല്യം ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു Arrested, Hostel Students, Complaint, Kerala News, മലയാളം-വാർത്തകൾ
തലശേരി: (www.kvartha.com) കായിക താരങ്ങളായ പെണ്‍കുട്ടികള്‍ താമസിക്കുന്ന സായി സെന്ററിലെ ഹോസ്റ്റലിലേക്ക് രാത്രിയില്‍ ഒളിഞ്ഞു നോക്കി ശല്യം ചെയ്‌തെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പുന്നോലില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷാജി വില്യംസാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പു ചുമത്തി കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Youth Arrested For Abusing Hostel Students, Kannur, News, Complaint, Police, Arrested, Court, Remanded, Hostel, Kerala

തലശേരി ടൗണില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സെന്ററിലെ ഹോസ്റ്റലില്‍ ഒളിഞ്ഞു നോക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതേതുടര്‍ന്ന് തലശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഹോസ്റ്റലില്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: Youth Arrested For Abusing Hostel Students, Kannur, News, Complaint, Police, Arrested, Court, Remanded, Hostel, Kerala.

Post a Comment