Arrested | 'നെതര്‍ലന്‍ഡില്‍ നിന്നും ഓണ്‍ലൈനായി ലഹരി മരുന്നായ 70 എല്‍എസ്ഡി സ്റ്റാംപുകള്‍ വരുത്തിച്ചു'; യുവാവ് അറസ്റ്റില്‍
May 20, 2023, 15:05 IST
ADVERTISEMENT
കൂത്തുപറമ്പ്: (www.kvartha.com) നെതര്‍ലന്‍ഡില്‍ നിന്നും ഓണ്‍ലൈനായി ലഹരി മരുന്നായ 70 എല്‍എസ്ഡി സ്റ്റാംപുകള്‍ വരുത്തിയെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നെതര്‍ലന്‍ഡിലെ റോടര്‍ഡാമില്‍ നിന്നുമാണ് 1,607 മിലിഗ്രാം തൂക്കം വരുന്ന മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന എല്‍ എസ് ഡി സ്റ്റാംപുകള്‍ ഇയാള്‍ കേരളത്തിലേക്ക് വരുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെപി ശ്രീരാഗ് ആണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് കൂത്തുപറമ്പ് പോസ്റ്റ് ഓഫിസില്‍ എത്തിചേര്‍ന്ന പാഴ്‌സല്‍ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇക്കഴിഞ്ഞ മെയ് ഒന്നിന് ഡാര്‍ക് വെബ് വഴിയാണ് സ്റ്റാമ്പുകള്‍ ഓര്‍ഡര്‍ ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഡാര്‍ക് വെബ് സൈറ്റില്‍ പ്രത്യേക അകൗണ്ട് ഉണ്ടാക്കി ബിറ്റ് കോയിന്‍ കൈമാറ്റം വഴിയാണ് എല്‍ എസ് ഡി വാങ്ങിയത്. 100 മിലിഗ്രാം കൈവശം വെച്ചാല്‍ 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കഞ്ചാവ് കൈവശം വച്ചതിന് മുന്‍പും ശ്രീരാഗിനെതിരെ കൂത്തുപറമ്പ് എക്‌സൈസ് കേസെടുത്തിട്ടുണ്ട്.
കൂത്തുപറമ്പ് എക്‌സൈസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ജനീഷ് എം എസും, പ്രിവന്റീവ് ഓഫിസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രജീഷ് കോട്ടായി, സുബിന്‍ എം, ശജേഷ് സി കെ, വിഷ്ണു എന്‍ സി, എക്‌സൈസ് ഡ്രൈവര്‍ ലതിഷ് ചന്ദ്രന്‍ എന്നിവരുള്‍പെടുന്ന സംഘവുമാണ് പ്രതിയെ പിടികൂടിയത്.
കൂത്തുപറമ്പ് എക്‌സൈസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ജനീഷ് എം എസും, പ്രിവന്റീവ് ഓഫിസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രജീഷ് കോട്ടായി, സുബിന്‍ എം, ശജേഷ് സി കെ, വിഷ്ണു എന്‍ സി, എക്‌സൈസ് ഡ്രൈവര്‍ ലതിഷ് ചന്ദ്രന്‍ എന്നിവരുള്‍പെടുന്ന സംഘവുമാണ് പ്രതിയെ പിടികൂടിയത്.
Keywords: Youth arrested for 70 LSD stamps purchased online from Netherlands, Kannur, News, Arrested, Post Office, Parcel, Secret Message, Excise, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.