കോഴിക്കോട് നഗരത്തില്‍ ഞായറാഴ്ച രാത്രിയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇരിങ്ങാടന്‍പള്ളി സ്വദേശികള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനമെന്ന് അക്രമണത്തിനിരയായ അശ്വിന്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് അശ്വിന്‍ പറയുന്നത്:
ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഭാര്യയ്‌ക്കൊപ്പം സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി നഗരത്തിലേക്കു പോകുകയായിരുന്നു. ഈ സമയത്ത് രണ്ട് സ്‌കൂടറുകളിലായി അഞ്ചു യുവാക്കള്‍ വന്നു. ഞങ്ങളെ കളിയാക്കുന്ന പോലെ അവര്‍ പാട്ടുപാടി. ഭാര്യയെ കണ്ണിറുക്കി കാണിച്ചപ്പോള്‍ ചോദ്യം ചെയ്തു. അപ്പോള്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ എന്നെ വന്നു തല്ലി. മോശമായ വാക്കുകള്‍ ഉപയോഗിച്ച് കയര്‍ത്തു സംസാരിച്ചു.
ഹെല്‍മറ്റ് ഇട്ടിരുന്നതിനാല്‍ അതിനിടയില്‍ക്കൂടിയാണ് മുഖത്തടിച്ചത്. കുടുംബവുമൊത്തു പുറത്തുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഉടനെ തന്നെ വണ്ടിയുടെ നമ്പര്‍ ഉള്‍പെടെ നടക്കാവ് പൊലീസിന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല- എന്നും അശ്വിന്‍ പറഞ്ഞു.
Keywords: Young couple attacked in Kozhikode, Kozhikode, News, Local News, Complaint, Allegation, Police, Attack, Police, Kerala.