Rain Alert | ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു; ബുധനാഴ്ചയോടെ 'മോക' ചുഴലിക്കാറ്റായി മാറും; 12 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

 


തിരുവനന്തപുരം: (www.kvartha.com) ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു. അടുത്ത മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദമായി മാറും. ബുധനാഴ്ചയോടെ 'മോക' ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും ആന്‍ഡമാന്‍ കടലിനും സമീപത്തായാണ് നിലവില്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.

ഇത് തുടക്കത്തിലെ ദിശമാറി ബന്‍ഗ്ലാദേശ്- മ്യാന്‍മാര്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. എന്നാല്‍ ഇതിന്റെ സ്വാധീനത്താല്‍ 12 വരെ കേരളത്തില്‍ പലയിടത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
.
സംസ്ഥാനത്ത് ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മിലി മീറ്ററില്‍ മുതല്‍ 115.5 മിലി മീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മീന്‍പിടുത്ത തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Rain Alert | ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു; ബുധനാഴ്ചയോടെ 'മോക' ചുഴലിക്കാറ്റായി മാറും; 12 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

അടുത്ത അഞ്ച് ദിവസത്തേയ്ക്ക് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ ജാഗ്രത പ്രഖാപിച്ചിട്ടുണ്ട്.

09-05-2023: പത്തനംതിട്ട, ഇടുക്കി, വയനാട്

10-05-2023: പത്തനംതിട്ട, ഇടുക്കി

11-05-2023: പത്തനംതിട്ട, ഇടുക്കി, വയനാട്

ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മിലി മീറ്ററില്‍ മുതല്‍ 115.5 മിലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

Keywords:  Yellow alert in Kerala ahead of Cyclone Mocha, heavy rains expected, Thiruvananthapuram, News, Warning, Alert, IMD, Heavy rain, Mocha, Lightning, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia