Follow KVARTHA on Google news Follow Us!
ad

Handcuff | വിലങ്ങില്ലാതെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച പ്രതിയുടെ കൈയില്‍ വിലങ്ങിട്ടുവരാന്‍ രേഖാമൂലം നിര്‍ദേശിച്ച് വനിതാ ഡോക്ടര്‍

തിരുവനന്തപുരം ജെനറല്‍ ആശുപത്രിയിലാണ് സംഭവം #Dr-Vandana-Das-Murder-News, # Handcuff-News, General-Hospital-News, Kerala-News
തിരുവനന്തപുരം: (www.kvartha.com) വൈദ്യ പരിശോധനയ്ക്കായി വിലങ്ങില്ലാതെ ആശുപത്രിയില്‍ എത്തിച്ച പ്രതിയുടെ കൈയില്‍ വിലങ്ങിട്ടുവരാന്‍ രേഖാമൂലം നിര്‍ദേശിച്ച് വനിതാ ഡോക്ടര്‍. തിരുവനന്തപുരം ജെനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് വനിതാ ഡോക്ടറുടെ പ്രതികരണം ലഭിച്ചില്ല.

കൈവിലങ്ങിട്ട് പ്രതിയെ പരിശോധനയ്ക്കായി കൊണ്ടുവരണമെന്നാണ് ഡോക്ടര്‍ കുറിപ്പില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ പ്രതിഷേധ സൂചകമായാണ് ഡോക്ടര്‍ ഇത്തരത്തില്‍ രേഖപ്പെടുത്തിയതെന്ന് ജെനറല്‍ ആശുപത്രി ജീവനക്കാര്‍ അനൗദ്യോഗികമായി പറഞ്ഞു. കൊട്ടാരക്കര താലൂക് ആശുപത്രിയിലെ ഡ്യൂടിക്കിടെ ഡോക്ടര്‍ വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ വാട്‌സ് ആപ് ഗ്രൂപുകളില്‍ പ്രതിഷേധം രൂക്ഷമാണ്.

കൈവിലങ്ങില്ലാത്ത പ്രതികളെ പരിശോധിക്കരുതെന്ന ആവശ്യം ഗ്രൂപുകളില്‍ ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധം ഉണ്ടായില്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ഗ്രൂപുകളില്‍ വിമര്‍ശനം ഉണ്ടായി.

Written instructions from doctor to handcuff suspect who was brought to hospital,  Thiruvananthapuram, News, Handcuff,  Hospital, Treatment, Protest, Attack, Teacher, Kerala

കോട്ടയം കുറുപ്പന്തറ സ്വദേശി ഡോക്ടര്‍ വന്ദന ദാസാണ് ബുധനാഴ്ച പുലര്‍ചെ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയ്‌ക്കെത്തിയ ആളുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഹൗസ് സര്‍ജനായി ജോലി നോക്കുന്നതിനിടയിലാണ് നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനും ലഹരിക്കടിമയുമായ സന്ദീപ് വന്ദനയെ ആക്രമിച്ചത്. വന്ദനയുടെ ശരീരത്തില്‍ പതിനൊന്നിടത്ത് കുത്തേറ്റു. നട്ടെല്ലിനും ശ്വാസകോശത്തിനുമേറ്റ പരുക്കാണ് മരണത്തിനിടയാക്കിയത്.

സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിവരികയാണ്.

Keywords: Written instructions from doctor to handcuff suspect who was brought to hospital,  Thiruvananthapuram, News, Handcuff,  Hospital, Treatment, Protest, Attack, Teacher, Kerala. 

Post a Comment