Follow KVARTHA on Google news Follow Us!
ad

Arrested | പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; കയ്യോടെ പൊക്കി പൊലീസ്

ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് അറസ്റ്റ് #Woman-Man-Eloped-News, #Police-Arrested-News, #Thodupuzha-News, # കേരള-വാർത്തകൾ
ഇടുക്കി: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയ യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്ത് പൊലീസ്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് പൊലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്. തൊടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുപ്പതുകാരനായ യുവാവിനെയും തങ്കമണി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരുപത്തിയെട്ടുകാരിയായ യുവതിയെയുമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Woman, lover held for abandoning minor kids, Idukki, News, Eloped, Police, Arrested, Court, Remanded, Complaint, Kerala

യുവാവിന് ഭാര്യയും എഴും ഒന്‍പതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. യുവതിക്ക് ഭര്‍ത്താവും നാലുവയസ്സുള്ള മകളുമുണ്ട്. യുവാവും യുവതിയും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ഒളിച്ചോടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ പരിരക്ഷിക്കാത്തതിനാണ് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75, 85 വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. എഴും ഒന്‍പതും വയസ്സുള്ള കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി ഒളിച്ചോടിയതിനാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

Keywords: Woman, lover held for abandoning minor kids, Idukki, News, Eloped, Police, Arrested, Court, Remanded, Complaint, Kerala. 

Post a Comment