മലപ്പുറം: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിനിടെ യുവതി പൊലീസിന്റെ പിടിയിലായി. കുന്നമംഗലം ഗ്രാമ പഞ്ചായത് പരിധിയിലെ ശബ്‌നയാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നെത്തിയ യുവതി 1.17 കോടി രൂപ വിലമതിക്കുന്ന 1884 ഗ്രാം സ്വര്‍ണമാണ് ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം പാകറ്റുകളിലാക്കി ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് യുവതിയെ പിടികൂടുകയായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയെ പൊലീസ് സംഘം കാത്തിരുന്നാണ് പിടികൂടിയത്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിക്കുന്നയാളാണ് ശബ്‌നയെന്നാണ് വിവരം.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതി സ്വര്‍ണമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചിരുന്നുവെന്നും തുടര്‍ന്ന് യുവതിയുടെ ലഗേജും ഹാന്‍ഡ് ബാഗും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും പിന്നീട് ഇവരുടെ കാറിന്റെ ഡോറില്‍ നിന്നുമാണ് സ്വര്‍ണമിശ്രിതം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Local-News, Regional-News, Arrested, Woman, Gold, Smuggling, Karipur Airport, Karipur, News-Malayalam, Malappuram-News, Woman held for Smuggling Gold at Karipur Airport.