Keywords: Woman Found Dead in House, Kottayam, News, Dead Body, Juby, Medical College, Natives, Police, Probe, Complaint, Kerala.
Obituary | കോട്ടയം മാലത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു
ദുരന്തം നടന്നത് ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടില്‍ താമസിക്കുന്നതിനിടെ
Woman Death, Murder, Dead Body, മലയാളം-വാർത്തകൾ,Kerala-News
കോട്ടയം: (www.kvartha.com) മാലത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. മാലം കാത്തിരത്തുംമൂട്ടില്‍ ജൂബി (26) ആണ് മരിച്ചത്. രക്തം വാര്‍ന്നു കിടന്ന ജൂബിയെ വിവരമറിഞ്ഞെത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ മെഡികല്‍ കോളജിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭര്‍ത്താവുമായി പിരിഞ്ഞ്, സ്വന്തം വീട്ടിലായിരുന്നു ജൂബി താമസിച്ചിരുന്നത്. സംഭവസമയത്ത് മക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെട്ടിയ ആളെ കുറിച്ചുള്ള വിവരങ്ങളൊന്നും അറിവായിട്ടില്ല. മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.