Johnny Nellore | 'ഒരുമുന്നണിയുടെയും ഭാഗമായി നില്‍ക്കില്ല, സഖ്യം തെരഞ്ഞെടുപ്പില്‍ മാത്രം'; നാഷണലിസ്റ്റ് പോഗ്രസീവ് പാര്‍ടി വര്‍കിങ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഒരുമുന്നണിയുടെ ഭാഗമല്ലെന്നും ബിജെപിയുടെ ബി ടീമാണെന്ന പ്രചാരണം ശരിയല്ലെന്നും നാഷണലിസ്റ്റ് പോഗ്രസീവ് പാര്‍ടി സംസ്ഥാന വര്‍കിങ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിഷ്പക്ഷ നിലപാടാണ് പാര്‍ടി സ്വീകരിച്ചു വരുന്നത്. തെരഞ്ഞെടുപ്പ് വന്നാല്‍ ആരുമായും സഖ്യമുണ്ടാക്കിയേക്കാം. അതു എന്‍ഡിഎയായിരിക്കാം യുപിഎയായിരിക്കാം ആരുമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Aster mims 04/11/2022

സംസ്ഥാന സര്‍കാര്‍ തികഞ്ഞ പരാജയമാണ്. റബറിന് 250 രൂപയാക്കാമെന്ന് വാഗ്ധാനം ചെയ്ത് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ് ചെയ്തത്. 

കാട്ടുമൃഗങ്ങളുടെ അക്രമത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുന്നതില്‍ സര്‍കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. മൂന്ന് കര്‍ഷകരാണ് കാട്ടുപോത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള അനുമതി സര്‍കാര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് റബറിന് 300 രൂപയെങ്കിലും വില നല്‍കാന്‍ സര്‍കാര്‍ തയ്യാറാകാണം. ഈ കാര്യത്തില്‍ തലശേരി അതിരൂപതാ ബിഷപ് പറഞ്ഞതിനോട് യോജിക്കുന്നു. കര്‍ഷകരുടെ വികാരമാണ് തലശേരി അതിരൂപതാ ബിഷപ് പറഞ്ഞത്. ക്രൈസ്തവ സമൂഹത്തിന്റെ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളുടെയും പിന്‍തുണ നാഷണലിസ്റ്റ് പ്രോഗ്രസ് പാര്‍ടിക്കുണ്ട്. 

മാസങ്ങള്‍ക്കകം കൊച്ചിയില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചു കൊണ്ടു പാര്‍ടി സമ്മേളനം നടത്തും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെമ്പര്‍ഷിപ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ കടന്നുവരുന്ന പാര്‍ടിയായി എന്‍പിപി മാറുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സര്‍കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. എല്ലാ പദ്ധതികള്‍ക്കും പിന്നില്‍ അഴിമതി നടത്തുന്ന സര്‍കാരില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. 

മീന്‍പിടുത്ത തൊഴിലാളികളെ സംരക്ഷിക്കാന്‍ തീരദേശ അവകാശ നിയമം കൊണ്ടുവരണം. ദുരന്തങ്ങളില്‍ ജീവന്‍ വെടിയുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍കാര്‍ വിവേചനം കാണിക്കരുത്. പ്രദേശം നോക്കിയാവരുത് നഷ്ടപരിഹാരം നല്‍കേണ്ടത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണമടയുന്ന കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. 

വാര്‍ത്താസമ്മേളനത്തില്‍ എന്‍പിപി ചെയര്‍മാന്‍ വിവി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ കെഡി ലൂയിസ് മാത്യു സ്റ്റീഫന്‍. ജെനറല്‍ സെക്രടറിമാരായ അഡ്വ. ജോയി എബ്രഹാം, സണ്ണി തോമസ്, തമ്പി എരുമേലിക്കര, സി പി സുഗതന്‍, യൂത് ഫോറം കണ്‍വീനര്‍ ജയ്സണ്‍ ജോണ്‍ എന്നിവരും പങ്കെടുത്തു.

Johnny Nellore | 'ഒരുമുന്നണിയുടെയും ഭാഗമായി നില്‍ക്കില്ല, സഖ്യം തെരഞ്ഞെടുപ്പില്‍ മാത്രം'; നാഷണലിസ്റ്റ് പോഗ്രസീവ് പാര്‍ടി വര്‍കിങ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍


Keywords:  News, Kerala-News, Kerala, News-Malayalam, Press Club, Press Meet, Kannur, Kannur-News, Will not be part of any front, alliance only in elections, Says Nationalist Progressive Party Working Chairman Johnny Nellore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia