ശ്രീകണ്ഠാപുരം: (www.kvartha.com) പയ്യാവൂര്‍ പഞ്ചായതിലെ കര്‍ണാടക അതിര്‍ത്തിപ്രദേശമായ ആടാംപാറയിലിറങ്ങിയ കാട്ടാനകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സോളാര്‍ അതിര്‍ത്തി കടത്തി കര്‍ണാടക വനത്തിലേക്ക് തുരത്തി. പയ്യാവൂര്‍ ആടാംപാറയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെയാണ് വനത്തിലേക്ക് തുരത്തിയോടിച്ചത്.
ആനകളെ തുരത്തുന്ന ആദ്യഘട്ടം വിജയകരമാണെന്ന് പയ്യാവൂര്‍ പഞ്ചായത് പ്രസിഡന്റ് സാജുസേവ്യര്‍ അറിയിച്ചു. ചന്ദനക്കാംപാറയിലെ മുക്കണ്ണി മേഖലയില്‍ കഴിഞ്ഞ ദിവസം കൃഷിനാശമുണ്ടാക്കിയ കാട്ടാനകളെ തൂക്കുവേലിക്ക് അപ്പുറത്തേക്ക് തുരുത്തുന്ന ദൗത്യം തുടരുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
വഞ്ചിയം മുതല്‍ ആനപ്പാറ വരെ തൂക്കുവേലിയുടെ 11 കിലോമീറ്ററിലാണ് 17 ആനകള്‍ തമ്പടിച്ചത്. സ്പെഷ്യല്‍ എലിഫന്റ് ഡവ് എന്ന പേരില്‍ വനംവകുപ്പിന്റെ തളിപ്പറമ്പ്, കൊട്ടിയൂര്‍ ആറളം റെന്‍ജുകള്‍ സംയുക്തമായി നാലു സംഘങ്ങളായി 40 ഓളം പേരാണ് ആനയെ തുരുത്തുന്നത്. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് കാട്ടാനകളെ കര്‍ണാടക അതിര്‍ത്തിയിലേക്ക് തുരത്തുന്നത്. കഴിഞ്ഞ ദിവസം ചന്ദനക്കാംപാറയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടം വന്‍കൃഷി നാശമുണ്ടാക്കിയിരുന്നു.
Keywords: News, Kerala-News, Kerala, Kannur-News, Local-News, Regional-News, Wild Elephants, Elephants, Forest Department, Border, Wild elephants return to Karnataka forest after forest department's effort.