വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഉരുപ്പുംകുണ്ടിലെ കിഴക്കെപടവത്ത് കെജെ ജോസിന്റെ സ്ഥലത്ത് നെൽക്കൃഷിക്കായി നിലമൊരുക്കുകയായിരുന്നു തങ്കച്ചനും തൊഴിലാളികളും. പണിക്കിടയിൽ വെള്ളമെടുക്കാൻ പോകുന്നതിനിടെയാണ് തങ്കച്ചനെ പന്നി ആക്രമിച്ചത്. ബഹളംകേട്ട് കൂടെ പണിയെടുക്കുന്നവർ പന്നിയെ കല്ലെറിഞ്ഞ് ഓടിച്ചു. തങ്കച്ചനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ പന്നി സമീപത്തെ കുറ്റിക്കാട്ടിലുണ്ടെന്ന് കണ്ടെത്തി. ഉടൻ ആറളം പഞ്ചായത് പ്രസിഡന്റെ കെപി രാജേഷിനെ വിവരമറിയിച്ചു.
പ്രസിഡന്റിന്റെ അനുമതിയോടെ ലൈസൻസ് തോക്കുടമ കീഴ്പള്ളി അത്തിക്കലിലെ കൈപ്പനാനിക്കൽ ബേബി പന്നിയെ വെടിവെച്ചിട്ടു. 75 കിലോയിലധികം തൂക്കം വരുന്ന പന്നിയെ സമീപത്തുതന്നെ കുഴിയെടുത്ത് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. പഞ്ചായത് പ്രസിഡന്റ് കെപി രാജേഷ്, സെക്രടറി രശ്മിമോൾ, സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ജോസ് അന്ത്യാംകുളം, വെറ്റിനറി ഡോക്ടർ ശീതൾ ഡൊമനിക് എന്നിവരും സ്ഥലത്ത് ഉണ്ടായിരുന്നു.
Keywords: News, Kannur, Kerala, Wild Boar, Dead, Attack, Panchayat President, Wild boar shot dead.
< !- START disable copy paste -->